തുന്നിക്കെട്ടിയത് കൈയല്ലേ, ചങ്കൂറ്റം പണയം വെച്ചിട്ടില്ല; തീപ്പൊരി ബോളിംഗ് ചരിത്രമായത് നിമിഷങ്ങൾ കൊണ്ട്

വിമല്‍ താഴെത്തുവീട്ടില്‍

1999 നവംബര്‍ 4, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഏവരും വിഷമിച്ച ഒരു ദിവസം. അതൊരിക്കലും അവരുടെ രാജ്യത്തെ പേരെടുത്ത ക്യാപ്റ്റന്റെയോ, വിവ് റിച്ചാര്‍ഡ്സിനെ പോലെ പേരെടുത്ത ഒരു ബാറ്ററുടെയോ വിയോഗത്തിലയിരുന്നില്ല. മറിച്ച് 1970 കളിലും 1980 കളിലും ലോകം കിഴടിക്കിയ വെസ്റ്റ് ഇന്‍ഡീസ് ടീമിലെ ഒരു ഫാസ്റ്റ് ബൗളറായ മാല്‍കം മാര്‍ഷലിന്റെ മരണത്തിലായിരുന്നു കരീബിയന്‍ ദ്വീപ് ഒന്നടങ്കം ശോകമൂകമായത്..

ഫാസ്റ്റ് ബൗളിംഗിന് നല്ല ഉയരമുള്ള ശരീരം ആവശ്യമാണെന്നു വിശ്വസിച്ച കാലത്ത്, ശരാശരി ഉയരമുള്ള ഒരു കളിക്കാരന്‍ മികച്ച ഫാസ്റ്റ് ബൗളര്‍ എന്ന നിലയില്‍ എല്ലാ ഉയരങ്ങളും കിഴടക്കി. മാര്ഷലിന്റെ കുറവുകള്‍ അദ്ദേഹം മറികടന്നത് റണ്‍ അപ്പിലൂടെ ആയിരുന്നു.. ട്രെയിന്‍ വരുന്ന പോലുള്ള അദ്ദേഹത്തിന്റെ വരവ് ആരെയും ഭയപ്പെടുത്തുന്നതായിരുന്നു, അതിനെല്ലാം ഉപരി അദ്ദേഹം മികച്ച ഒരു സ്വിങ് ബൗളറായിരുന്നു.

1978 കാലയളവില്‍ വേള്‍ഡ് സീരീസിന്റെ അതിപ്രസരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മികവിന് കോട്ടം തട്ടിയ സമയത്താണ് ആദ്യമായി മാല്‍കം മാര്‍ഷല്‍ ടീമിലേക്കു സെക്ഷന്‍ നേടുന്നത്. മൈക്കിള്‍ ഹോള്‍ഡിങ്, ആന്‍ഡി റോബര്‍ട്ട്‌സ്, ജോയല്‍ ഗാര്‍ണര്‍, വെയ്ന്‍ ഡാനിയേല്‍സ് എന്നി നാലു പ്രമുഖര്‍ വെസ്റ്റ് ഇന്‍ഡീസ് ടീം വിട്ടു പണക്കൊഴുപ്പിന്റെ പ്രതീകമായ പാര്‍ക്കറിന്റെ സര്‍ക്കസില്‍ ചേര്‍ന്ന കാലം.

ബാര്‍ബഡോസില്‍ നിന്നുള്ള ഈ ഉയരം കുറഞ്ഞ എക്‌സ്പ്രസ്സ് ബോളര്‍, നാള്‍ അതുവരെയുള്ള എല്ലാ സമകാലികസങ്കല്പങ്ങളെയും ഒരുനാള്‍ പിന്‍തള്ളുമെന്നു ആരും കരുതിയിട്ടുണ്ടാവില്ല എന്നാല്‍ പല ഫാസ്റ്റ് ബൗളിംഗ് ഇതിഹാസങ്ങളെപ്പോലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൌളര്‍മാരിലൊരാളായി അറിയപ്പെടും എന്ന് നിസംശയം പറയാന്‍ കഴിയുമായിരുന്നു. ‘വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള ഏറ്റവും മികച്ച ബൌളര്‍’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് തികച്ചും ഒരു പ്രശംസനീയമായ വാക്ക് മാത്രമായിരുന്നില്ല.

ഹാള്‍, ഗ്രിഫിത്ത്, ഗിബ്‌സ്, രാംധീന്‍, വാലന്റൈന്‍, റോബര്‍ട്ട്‌സ്, ഹോള്‍ഡിംഗ്, ഗാര്‍ണര്‍, ക്രോഫ്റ്റ്, വാല്‍ഷ്, ആംബ്രോസ് എന്നിവരെ പിന്നിലാക്കി, വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ഏറ്റവും മികച്ചതും കിരാതമായ രീതിയില്‍ ബൗള്‍ ചെയ്തിരുന്ന ഒരു ബൗളര്‍ അതിന് മുന്‍പോ പിന്‍പോ ഉണ്ടായിട്ടുണ്ടോ എന്ന് പോലും സംശയമാണ്. വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളിംഗ് അദ്ധ്യായത്തിലെ ഏറ്റവും മികച്ച ഏടുകളില്‍ ഒന്നാണ് മാല്‍കം മാര്‍ഷല്‍.ഒരു സമ്പൂര്‍ണ്ണ ഫാസ്റ്റ് ബൗളര്‍ .!

സ്‌ട്രൈക്ക് റേറ്റ് കുറവുള്ള ബൗളേഴ്സ് വേറെയുമുണ്ടെങ്കിലും മാര്ഷലിന്റെ ആവറേജിലും മികച്ചതായായും 200 അധികം വിക്കറ്റുകള്‍ നേടിയ മറ്റൊരു ബൗളര്‍ വേറെയില്ല. നാലോ അതിലധികമോ വിക്കറ്റുകള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 41 പ്രവിശ്യവും ഏകദിനത്തില്‍ 6 പ്രവിശ്യവും അദ്ദേഹം നേടിയിട്ടുണ്ട്. ഏകദിനത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച കൃത്യതയാര്‍ന്ന ബൗളിങ്ങും വേഗതയും ആക്രമണസ്വഭാവവും അദ്ദേഹത്തിന് മികച്ച ഇക്കണോമിയും ഏറ്റവും അപകടകാരിയായ ബൗളര്‍ എന്ന പേരും നല്‍കി. ഫാസ്റ്റ് ബൗളറുടെ ഉയരക്കുറവ് എന്ന വൈകല്യത്തെ ഏറ്റവും മികച്ച ബൗണ്‍സറായി വികസിപ്പിച്ചുകൊണ്ട് അദ്ദേഹം ആ കുറവിനെ മുതല്‍ക്കൂട്ടാക്കി. അതും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അപകടകമായാ രീതിയില്‍.

അതിശയകരമായ ക്രിക്കറ്റ് ചിന്തകളും, ബുദ്ധിശക്തിയും അതിരുകളില്ലാത്ത കഴിവുകളും മാര്‍ഷലിനെ അദ്ദേഹത്തിന്റെ തലമുറയിലെ മികച്ച ബൌളറാക്കി. ഒരുകാര്യം ഓര്‍മയില്‍ വെക്കുക ഇദ്ദേഹത്തിന്റെ തലമുറയില്‍ ചില മഹാരഥന്‍മ്മാരും ഉണ്ടായിരുന്നു. 1984 ലെ ലീഡ്‌സ് ടെസ്റ്റില്‍ മാല്‍കം മാര്‍ഷല്‍ എന്ന പ്രതിഭക്ക് ക്രിക്കറ്റിനോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്ന ഒരു സംഭവം ഉണ്ടായി. വെസ്റ്റ് ഇന്‍ഡീസ് 290/9 എന്ന നിലയില്‍ നിക്കുബോള്‍ ക്രീസില്‍ 96 റണ്‍സുമായി എം ഗോമസ് പുറത്താകെ നില്‍ക്കുന്നു. അദ്ദേഹത്തിന് സെഞ്ച്വറി നേടാന്‍ വേണ്ടി തന്റെ ഇടതു കൈയിലെ പൊട്ടല്‍ വകവയ്ക്കാതെ ഇടതു കൈയ്യിലെ ഗ്ലൗസ് എടുത്തെറിഞ്ഞു, ക്രീസിലേക്ക് വന്ന മാര്‍ഷല്‍ ആ ടെസ്റ്റില്‍ ഇടം കൈയില്‍ പ്ലാസ്റ്ററിട്ടുകൊണ്ടു 53 റണ്‍സ് കൊടുത്തു 7 വിക്കറ്റും എടുത്തു. മാര്‍ഷലിന്റെ 376 ടെസ്റ്റ് വിക്കറ്റുകള്‍ കൗണ്ട്ണി വാല്‍ഷ് മറികടന്നുന്നവരെ വെസ്റ്റ് ഇന്‍ഡീസ് റെക്കോര്‍ഡായിരുന്നു.

പലപ്പോഴും വാദിച്ചു ജയിക്കാന്‍ കഴിയാത്ത ഒരു സംവാദത്തിലേക്ക് വഴിതെളിക്കുന്നു ഒന്നായിരുന്നു, ആരാണ് കേമന്‍ ലില്ലിയോ മാര്‍ഷലോ ? മിക്കവരും ജോഡിയില്‍ ഒരാള്‍ക്ക് ഒരു കോട്ട് വാര്‍ണിഷില്‍ കൂടുതലായി വാദിക്കാറുണ്ട്, എന്നാല്‍ , ഉപഭൂഖണ്ഡത്തിലെ ഫാസ്റ്റ് ബൗളെര്‍മ്മാര്‍ക്ക് ഹൃദയഭേദകമായ പിച്ചുകളില്‍ ലില്ലിക്ക് അത്ര വലിയ റെക്കോര്‍ഡുന്നും ഉണ്ടായിരുന്നില്ല. ബോള്‍ ഉരച്ചുകിട്ടുന്ന റിവേഴ്സ്-സ്വിംഗിന് മുന്പാണെങ്കിലും ഇന്ത്യയില്‍ ഒരു ടെസ്റ്റ് പോലും കളിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല, പക്ഷെ പാകിസ്ഥാനിലെ നിരാശാജനകമായ പ്രതലങ്ങളില്‍ മൂന്ന് ടെസ്റ്റുകള്‍ കളിച്ച അദ്ദേഹത്തിന് വെറും മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അതെ സമയം പാക്കിസ്ഥാനിലും ഇന്ത്യയിലും മാര്‍ഷല്‍ ഒരു വിജയമായിരുന്നു.

ഇരുവരും സമ്പൂര്‍ണ്ണ ഫാസ്റ്റ് ബൗളര്‍മാരായിരുന്നു, എന്ന് പറയുന്നതിനോടൊപ്പം മാല്‍കം മാര്‍ഷലില്‍ ശരിക്കും മികച്ചവരില്‍ ഏറ്റവും മികച്ചവനായിരുന്നു എന്ന് കൂടി പറഞ്ഞു നിര്‍ത്തുന്നു..

Latest Stories

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി