സച്ചിനും ദ്രാവിഡിനും പോലും അങ്ങനെ സംഭവിച്ചിട്ടുണ്ട്, സൂപ്പര്‍ താരത്തെ ന്യായീകരിച്ച് ബാംഗര്‍

മോശം ഫോമില്‍ വലയുന്ന ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പിന്തുണച്ച് മുന്‍ ഓള്‍ റൗണ്ടര്‍ സഞ്ജയ് ബാംഗര്‍. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും പോലും സമാന അവസ്ഥ നേരിട്ടിട്ടുണ്ടെന്ന് ബാംഗര്‍ പറഞ്ഞു.

വിരാട് കോഹ്ലി 57 ഇന്നിംഗ്‌സുകളില്‍ സെഞ്ച്വറി നേടിയിട്ടില്ലെന്ന കണക്ക് ദയവായി ആവര്‍ത്തിക്കരുത്. എല്ലാ ഫോര്‍മാറ്റിലുമായാണ് അത്. ടെസ്റ്റിന്റെ കാര്യം നോക്കുകയാണെങ്കില്‍ പൂനെയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ ഇരട്ട ശതകത്തിനു ശേഷമാണ് കോഹ്ലിക്ക് സെഞ്ച്വറി വരള്‍ച്ചയുണ്ടായത്. അതിനാല്‍ 22-23 ഇന്നിംഗ്‌സുകള്‍ മാത്രമാണ് കോഹ്ലി സെഞ്ച്വറിയില്ലാതെ പിന്നിട്ടത്- ബാംഗര്‍ പറഞ്ഞു.

സച്ചിനും ദ്രാവിഡും പോലും അത്തരം അവസ്ഥയെ നേരിട്ടിട്ടുണ്ട്. ദീര്‍ഘകാലം സെഞ്ച്വറിയില്ലാതെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ അവര്‍ ടീമിന്റെ പ്രകടനത്തില്‍ സംഭാവന നല്‍കിയില്ലെന്ന് അതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ലെന്നും ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമ കേസ്; പ്രതി ബാബു തോമസ് റിമാൻഡിൽ

'ശശി തരൂരിനായി എൽഡിഎഫിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു, ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സ്വീകരിക്കും'; ടി പി രാമകൃഷ്ണൻ

'നിലവിലെ രാഷ്ട്രീയ പാർട്ടികൾപോലെ ടിവികെ അഴിമതി ചെയ്യില്ല, ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യം'; വിജയ്

T20 World Cup 2026: 'ഇന്ത്യയ്ക്ക് എന്തുമാകാം, ബാക്കിയുള്ളവർക്ക് ഒന്നുമായിക്കൂടാ, ഇത് ഇരട്ടത്താപ്പ്'; ഐസിസിക്കെതിരെ അഫ്രീദി

T20 World Cup 2026: ബഹിഷ്കരണ ഭീഷണി വെറും ഷോ, ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ, പടപ്പുറപ്പാട് 'തീയുണ്ട' ഇല്ലാതെ!

'കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായത്, പാർട്ടി പരിശോധിച്ചു'; കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ എം എ ബേബി

'നമ്മോടൊപ്പം ജീവിക്കുന്ന സൂക്ഷ്മാണു'; മിനി മോഹൻ

'പ്രധാനമന്ത്രിയുടെ സന്ദർശനം, ഫ്ലക്സ് ബോർഡുകൾ അനധികൃതമായി സ്ഥാപിച്ചു'; ജില്ലാ പ്രസിഡന്റിന് പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്

'സർക്കാരിനെതിരെ ജനവികാരമില്ല, അതിന് അടിവരയിടുന്ന അനുഭവമാണ് ഗൃഹ സന്ദർശനത്തിൽ ലഭിച്ചത്'; എം വി ഗോവിന്ദൻ

'അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട, വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തത്'; വി ഡി സതീശൻ