'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 32 റൺസിന്റെ ജയം. ഇതോടെ ചെന്നൈ തങ്ങളുടെ വിജയകുതിപ്പ് തുടരുകയാണ്. ചെന്നൈക്കായി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ നടത്തിയത്. 32 പന്തിൽ 48 റൺസാണ് താരം അടിച്ചെടുത്തത്.

ഈ വിജയത്തിൽ നിർണ്ണായകമായത് ഫോമിലേക്ക് തിരിച്ചെത്തിയ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിന്റെ തകർപ്പൻ പ്രകടനമാണ്. 4 ഓവറിൽ വെറും 21 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ആദ്യ മത്സരങ്ങളിലെ നിറംമങ്ങിയ പ്രകടനങ്ങൾക്ക് ശേഷം നൂർ നടത്തിയ ഈ ഗംഭീര തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ് ധോണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്‌കെ ബൗളിംഗ് കോച്ച് ശ്രീധരൻ ശ്രീറാം.

“നൂറിന്റെ പ്രകടനം മികച്ചതായിരുന്നു. ഇന്നത്തെ വിക്കറ്റും അവനെ സഹായിച്ചു. ഫ്‌ളാറ്റ് പിച്ചുകളിൽ നിന്ന് മാറി പന്തിൽ കുറച്ചു കൂടി ടേൺ ലഭിക്കുന്ന വിക്കറ്റായിരുന്നു ഇത്. പരിശീലന സമയത്ത് എംഎസ് ധോണി അവനുമായി ദീർഘനേരം സംസാരിച്ചിരുന്നു. പ്രത്യേകിച്ച് അവന്റെ ലെഗ്-ബ്രേക്ക് ബൗളിംഗ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച്. ആ ഉപദേശം ഇന്നത്തെ മത്സരത്തിൽ വളരെ സഹായകമായി, അതിന്റെ ഫലം നമുക്ക് ഗ്രൗണ്ടിൽ കാണാനും കഴിഞ്ഞു,”

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ