സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് നാലു വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനമാണ് വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്‌വാദ് കെ എൽ രാഹുൽ എന്നിവർ കാഴ്ച വെച്ചത്. എന്നാൽ ഇന്ത്യൻ ബോളിങ് യൂണിറ്റ് മോശമായ പ്രകടനമാണ് നടത്തിയത്.
തോൽവിക്ക് പിന്നാലെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജക്കെതിരെ രൂക്ഷ വിമർശനവുമായി ഇർഫാൻ പത്താൻ സംസാരിച്ചു. ജഡേജയുടെ മെല്ലെപ്പോക്കാണ് തോൽവിയുടെ കാരണങ്ങളിൽ ഒന്ന് എന്ന് പത്താൻ ചൂണ്ടിക്കാട്ടി.
ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ:
” സ്‌കോർ 300 കടന്ന സമയത്ത് ജഡേജയുടെ മെല്ലെപ്പോക്ക് നമ്മൾ കണ്ടതാണ്. 27 പന്തിൽ 24 ആയിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. കമന്ററിക്കിടെ ഇത് ഇന്ത്യയെ ബാധിക്കുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. അത് തന്നെ സംഭവിച്ചു. നമ്മൾ ശക്തമായ നിലയിലെത്തിയ ശേഷം തകർത്തടിച്ച് സ്‌കോർ ഉയർത്താനാണ് പിന്നെ ശ്രമിക്കേണ്ടത്. പക്ഷെ ജഡേജയുടെ ഭാഗത്ത് നിന്ന് അത് ഉണ്ടായില്ല” പത്താൻ പറഞ്ഞു.