മഴ മാറിയില്ല മാനം തെളിഞ്ഞില്ല, നിരാശയിൽ ആരാധകർ

യുവതാരങ്ങൾക്ക് വലിയ അവസരമാകുമെന്ന് കരുതി എല്ലാവരും കാത്തിരുന്ന് കണ്ട ഇന്ത്യ- കിവീസ് ആദ്യ ടി20 ഒരു പന്ത് പോലും അറിയാതെ ഉപേക്ഷിച്ചു. പുതിയ കരുത്തിൽ ഇന്ത്യ പോരാടുന്നത് കാണാൻ കാത്തിരുന്ന ഇന്ത്യൻ ആരാധകർ നിരാശയിലായി.

ഇടക്ക് ഒന്ന് നിന്നെങ്കിലും പൂർവാധികം ശക്തിയിൽ തിരിച്ചെത്തിയ മഴ ശക്തി പ്രാപിച്ചതോടെ മത്സരം അവസാനം ഉപേക്ഷിക്കാൻ തീരുമാനം ആവുക ആയിരുന്നു. അടുത്ത ദിവസങ്ങളിൽ എല്ലാം മഴ പ്രവചനയുമുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്.

2022 ലെ ടി20 ലോകകപ്പ് തോൽവിക്ക് ശേഷം വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഇന്ത്യൻ ടീമിൽ അതിന്റെ ആദ്യ പടിയായി കണക്കാക്കപ്പെടാവുന്ന പരമ്പരയാണ് കിവികൾക്ക് എതിരെ വരാനിരിക്കുന്നത്. ടി20 യും ഏകദിനങ്ങളും അടങ്ങുന്ന ഉഭയകക്ഷി പരമ്പര ഇന്ത്യൻ ടീമിലെ യുവതാരങ്ങൾക്കുള്ള യഥാർത്ഥ അവസരവും പരീക്ഷണവും ആയിരിക്കും.

സീനിയർ താരങ്ങൾ ലോകകപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങിയതിനാൽ, കിവീസിനെതിരായ പോരാട്ടത്തിൽ മധ്യനിരയിൽ ഒരു കൂട്ടം യുവ പ്രതിഭകൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടി20 ടീമിനെ നയിക്കുമ്പോൾ ധവാൻ ഏകദിനത്തിൽ ക്യാപ്റ്റനായി ചുമതലയേൽക്കും. മുൻ ഇന്ത്യൻ ബാറ്റിംഗ് താരവും നിലവിലെ എൻസിഎ മേധാവിയുമായ വിവിഎസ് ലക്ഷ്മണാണ് മുഖ്യ പരിശീലകനായി എത്തുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്