IPL 2025:നീ സ്ഥിരമായി പുകഴ്ത്തുന്ന ആൾ തന്നെയാണ് എന്നെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നത്, പൂജാരയുടെ വെളിപ്പെടുത്തൽ പറഞ്ഞ് ഭാര്യ പൂജ രംഗത്ത്; ഒപ്പം ആ ഒളിയമ്പും

2018-19 ലെ ഓസ്‌ട്രേലിയൻ ടെസ്റ്റ് പര്യടനത്തിന്റെ മധ്യത്തിൽ ‘ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ’ കാരണം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലുള്ള ഒരാൾ( സഹതാരം) തന്റെ ഭർത്താവിനെ പുറത്താക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയുടെ ഭാര്യ പൂജ വെളിപ്പെടുത്തി.

പൂജയുടെ ഏറ്റവും പുതിയ പുസ്തകമായ ‘ദി ഡയറി ഓഫ് എ ക്രിക്കറ്റേഴ്‌സ് വൈഫ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. പെർത്ത് ടെസ്റ്റിൽ ഇന്ത്യ തോറ്റ ശേഷം തന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടെന്നും ഡ്രസിങ് റൂമിലെ ഒരു അംഗം തന്നെ പുറത്താക്കാൻ ആഗ്രഹിച്ചിരുന്നു എന്നും പൂജാര മനസിലാക്കി. പരിക്കിന്റെ ബുദ്ധിമുട്ടുകളും, പിതാവിന്റെ ആശുപത്രി പ്രവേശനവും കാരണം വളരെ മോശപ്പെട്ട സമയത്തിലൂടെയാണ് തരാം ആ സമയം കടന്നുപോയത്.

പുജാരയെ പുറത്താക്കാൻ ഒരു വ്യക്തി ശ്രമിച്ചത് താൻ അറിഞ്ഞപ്പോൾ വൈകി പോയെന്നും പൂജ പറയുന്നു. പൂജാരയുടെ ജന്മദിനത്തിൽ ആ വ്യക്തി ബാറ്റ്സ്മാനെ ആശംസിച്ചുകൊണ്ട് ഒരു സന്ദേശം ഇട്ടിരുന്നു, താൻ അതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഭർത്താവ് നിശ്ശബ്ദനായിരുന്നു എന്നും അവർ ഓർത്തു. വാക്കുകൾ ഇങ്ങനെ-

” അയാളുടെ നിശബ്ദത കണ്ടപ്പോൾ ഞാൻ ചോദിച്ചു, എന്താണ് കുഴപ്പം? ഒരു കുഴപ്പവും ഇല്ലെന്ന് പൂജാര പറഞ്ഞു. ചേതേശ്വർ പൂർണ്ണമായും നിശബ്ദനായപ്പോൾ, അതിനർത്ഥം അവൻ എന്തോ മറച്ചുവെക്കുകയായിരുന്നു എന്നാണ് എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അത് ഒരു പതിവ് സംഭവമായിരുന്നു. കളിക്കളത്തിലെ ഗോസിപ്പുകളും രാഷ്ട്രീയവും ഞാൻ സാധാരണയായി മറ്റ് കളിക്കാരുടെ ഭാര്യമാരിൽ നിന്നാണ് പഠിച്ചത്, ഒരിക്കലും അദ്ദേഹത്തിൽ നിന്ന് ആയിരുന്നില്ല.”

“മറ്റുള്ള താരങ്ങൾ ടീമിലെ രഹസ്യങ്ങൾ അവരുടെ ഭാര്യമാരോട് പറയുമായിരുന്നു. എന്നാൽ പൂജാര അങ്ങനെ ആയിരുന്നില്ല. തന്റെ പ്രൊഫഷണൽ ജീവിതം ഒഴികെ മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ അവൻ തയ്യാറായിരുന്നു. തന്റെ ചുറ്റുമുള്ള ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാമോ എന്ന് പോലും ഞാൻ ചിന്തിച്ചുപോകുന്ന സമയങ്ങളുണ്ടായിരുന്നു,” അവർ കൂട്ടിച്ചേർത്തു.

തുടർന്ന് പൂജ ഇങ്ങനെ പറഞ്ഞു:

“പക്ഷേ ആ സാഹചര്യത്തിൽ, ഞാൻ വിട്ടുകൊടുത്തില്ല. എന്താണ് പ്രശ്നം എന്ന് പറയാതെ വിടില്ല എന്ന മട്ടിലായി ഞാൻ. അതോടെ അയാൾ പറഞ്ഞു ‘ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം എന്നെ ടീമിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിക്കുന്ന ആളെയാണ് നീ എപ്പോഴും  പുകഴ്ത്തുക” പൂജാര ഇത് പറഞ്ഞപ്പോൾ എനിക്ക് സകടമായി ‘എന്തുകൊണ്ടാണ് നിങ്ങൾ എന്നോട് നേരത്തെ പറയാത്തത്? എന്തുകൊണ്ടാണ് നിങ്ങൾ ഒറ്റയ്ക്ക് അതിലൂടെ കടന്നുപോയത്?’ ഇതൊക്കെ ഞാൻ സങ്കടത്തിൽ പൂജയോട് പറഞ്ഞപ്പോൾ ഇതൊന്നും സാരമില്ല ഇതൊക്കെ സാധാരണ സംഭവിക്കുന്നത് ആണെന്ന് മാത്രം അയാൾ പറഞ്ഞു. ഇത് കൂടാതെ ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നും ഉപദേശവും നൽകി.” പൂജ പറഞ്ഞു.

എന്തായാലും ആ മത്സരത്തിന് ശേഷം അടുത്ത രണ്ട് മത്സരങ്ങളിലും പൂജാര തുടർച്ചയായി സെഞ്ച്വറികൾ നേടി, രണ്ടിലും ഇന്ത്യ വിജയിച്ച് പരമ്പരയും സ്വന്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ