അടുത്ത കോഹ്‌ലി ഇന്ത്യക്കാരനായിരിക്കില്ല, ആ പാക് താരമായിരിക്കും; നിരീക്ഷണവുമായി ടോം മൂഡി

വിരാട് കോഹ്‌ലിക്ക് ശേഷം ക്രിക്കറ്റ് ലോകം ഭരിക്കാന്‍ താരം ആരായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ഓസീസ് മുന്‍ താരം ടോം മൂഡി. കോഹ്‌ലിയ്ക്ക് ശേഷം പാക് താരം ബാബര്‍ അസം ക്രിക്കറ്റ് ലോകത്ത് വമ്പന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുമെന്നാണ് മൂഡി പറയുന്നത്.

ബാബര്‍ ആസമിന്റെ ബാറ്റിംഗ് കാണുമ്പോള്‍ വിരാട് കോഹ്‌ലിയെ ഓര്‍ക്കും. ക്രിക്കറ്റിനെക്കുറിച്ച് നന്നായി മനസിലാക്കുന്നവനാണ് ബാബര്‍. എങ്ങനെ കളി കൊണ്ടുപോകണമെന്ന് അവന് നന്നായി അറിയാം. ഈ ദശാബ്ദത്തില്‍ കോഹ്‌ലി നേടിയത് ആവര്‍ത്തിക്കാന്‍ കഴിവുള്ളവനാണ് ബാബര്‍. വിരാട് കോഹ്‌ലിയെപ്പോലെ റണ്‍സ് പിന്തുടരാന്‍ മിടുക്കനാണ് ബാബര്‍- ടോം മൂഡി പറഞ്ഞു.

എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ കോഹ്‌ലിയെപ്പോലെ മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടുന്ന താരമല്ല ബാബര്‍. ടെസ്റ്റില്‍ ബാബറിന്റെ പ്രകടനം വളരെ മികച്ചതാണെന്ന് പറയാനാവില്ല. 49 ടെസ്റ്റില്‍ നിന്ന് 47.75 ശരാശരിയില്‍ 3772 റണ്‍സാണ് ബാബര്‍ നേടിയിട്ടുള്ളത്. ഒരു ഇരട്ട സെഞ്ച്വറി പോലും താരത്തിന്റെ അക്കൗണ്ടിലില്ല.

അതേസമയം അടുത്ത കോഹ്‌ലിയെന്ന് ഇന്ത്യന്‍ ആരാധകര്‍ വാഴ്ത്തുന്ന താരം ശുഭ്മാന്‍ ഗില്ലാണ്. അരങ്ങേറി ചുരുങ്ങിയ നാള്‍ കൊണ്ട് മൂന്ന് ഫോര്‍മാറ്റിലും ടീമിലെ സ്ഥിരസാന്നിധ്യമാകാന്‍ 23കാരനായ ഗില്ലിന് സാധിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി (208) എന്ന ്അപൂര്‍വ്വ നേട്ടവും ഇതിനോടകം താരം കൈവരിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ