കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിങ്സിന് ജയം. നാലു വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്. ഡൽഹി ഉയർത്തിയ 264 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഏഴ് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടി 20 ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ റൺസ് ചേസ് ആണിത്.

36 പന്തിൽ 71 റൺസ് നേടിയ ശ്രേയസ് അയ്യർ, 26 പന്തിൽ 76 റൺസ് നേടിയ പ്രഭ്സിമ്രാൻ, 41 റൺസ് നേടിയ പ്രിയാൻഷ് ആര്യ എന്നിവരുടെ മികവിലാണ് പഞ്ചാബ് ലക്ഷ്യം മറികടന്നത്. കെ എൽ രാഹുൽ 67 പന്തിൽ ഒമ്പത് സിക്‌സറും 16 ഫോറുകളും അടക്കം 152 റൺസാണ് പുറത്താകാതെ നേടിയത്. നിതീഷ് റാണ 44 പന്തിൽ 11 ഫോറുകളും നാല് സിക്സറുകളും അടക്കം 91 റൺസ് നേടി മടങ്ങി. ഇപ്പോഴിതാ തോൽവി കാരണം പറഞ്ഞിരിക്കുകയാണ് ഡൽഹി നായകൻ അക്‌സർ പട്ടേൽ.

‘264 റൺസ് നേടിയിട്ടും മത്സരം തോറ്റതിൽ വളരെ നിരാശയുണ്ട്. മത്സരം ഞങ്ങളുടെ കൈയിൽ തന്നെയായിരുന്നു. പക്ഷെ രണ്ട് തവണ ശ്രേയസ് അയ്യരിന്റെ ക്യാച്ച് കരുൺ നായർ പാഴാക്കിയത് മത്സരത്തിന്റെ ഗതി തന്നെ മാറ്റി. ശ്രേയസ് അയ്യരെ പോലെയുള്ള താരത്തിനൊക്കെ രണ്ട് തവണ ലൈഫ് ലൈൻ നൽകുക എന്നൊക്കെ പറഞ്ഞാൽ അത് ക്രൂഷ്യലാണ്’

‘ഞങ്ങളുടെ പദ്ധതികൾ വിജയിപ്പിക്കുന്നതിൽ ബോളർമാരും പരാജയപെട്ടു. ബോളിങ്ങിലും ഫീൽഡിങ്ങിലും സംഭവിച്ച തെറ്റുകൾ തിരുത്തണം എന്നാലേ പ്ലെഓഫ് റേസിൽ ഞങ്ങൾക്ക് നിൽക്കാൻ സാധിക്കു’ അക്‌സർ പട്ടേൽ പറഞ്ഞു.

Latest Stories

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ