കേരള ബ്ലാസ്റ്റേഴ്‌സ് ഉണ്ടാക്കുന്ന ആ ഓളം കേരളത്തിൽ ഫുട്‍ബോളിനെ മറ്റൊരു തലത്തിൽ എത്തിച്ചു, ക്രിക്കറ്റിന് പ്രചാരം കൂട്ടാൻ കേരളത്തിൽ അത് സംഭവിക്കണം: മുത്തയ്യ മുരളീധരൻ

കേരളത്തിൽ ക്രിക്കറ്റിനെക്കാൾ ജനപ്രിയമായ കായിക വിനോദമായി ഫുട്ബോളിനെ കണ്ടതിനാൽ, ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) കേരളത്തിൽ ടീം വേണമെന്ന് ശ്രീലങ്കയുടെ ഇതിഹാസം മുത്തയ്യ മുരളീധരൻ ആഗ്രഹിക്കുന്നു. ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ മാത്രം ആയുസ് ഉണ്ടായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് ടീമിന്റെ ഭാഗം ആയി താൻ കളിച്ചതും പിന്നീട് ആ ടീം പിരിച്ചുവിട്ടത് തനിക്ക് നിരാശ ഉണ്ടാക്കിയെന്നും താരം പറഞ്ഞു.

ഐഎസ്എല്ലിലെ അതേ ആവേശം ക്രിക്കറ്റിനും വേണമെന്നും അതിനൊരു ടീം അത്യാവശ്യം ആണെന്നും പറഞ്ഞ മുരളീധരൻ കൊച്ചി ടസ്‌കേഴ്‌സ് ടീമിലുണ്ടായിരുന്ന കാലം ഓർത്ത് പറഞ്ഞത് ഇങ്ങനെ:

“കേരളത്തിൽ ഫുട്‍ബോളാണ് പ്രധാനം. ഞാൻ കൊച്ചി ടസ്‌കേഴ്‌സിനായി കളിക്കുമ്പോൾ ഇപ്പോൾ കാലം ഇപ്പോൾ ഓർക്കുന്നു. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് പോലുള്ള ക്ലബ്ബുകൾ മുന്നോട്ട് വന്ന് സംസ്ഥാനത്ത് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കണം. ഒരു മികച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.” മുരളീധരൻ പറഞ്ഞു.

തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനോട് ക്രിക്കറ്റ് അധികാരികളിൽ സമ്മർദ്ദം ചെലുത്തണമെന്നും കേരളത്തിനായി ഐപിഎൽ ടീമിനെ ലഭിക്കണമെന്നും ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരം ആവശ്യപ്പെട്ടു.

“2011ൽ ഒരു വർഷം മാത്രമാണ് കേരള ടീം ഉണ്ടായിരുന്നത്. അത് കേരള ക്രിക്കറ്റിന് നിർഭാഗ്യകരമായിരുന്നു. കാരണം ഐപിഎൽ ടീമുണ്ടെങ്കിൽ സംസ്ഥാനത്തെ ക്രിക്കറ്റ് താരങ്ങൾക്ക് അവസരം കിട്ടും. കേരളത്തിനായി ഒരു ഐപിഎൽ ടീമിനെ കണ്ടെത്താൻ ടിസിസി സംസ്ഥാനത്തെ ക്രിക്കറ്റ് അധികാരികളിൽ സമ്മർദ്ദം ചെലുത്തണം,” മുരളീധരൻ കൂട്ടിച്ചേർത്തു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ