ആ രണ്ട് താരങ്ങളുടെ സ്ഥിരതക്കുറവ് ഇന്ത്യയെ ചതിക്കുന്നു, സീനിയർ താരങ്ങളെ കുറ്റപ്പെടുത്തി ദിനേഷ് കാർത്തിക്ക്

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ രവിചന്ദ്രൻ അശ്വിൻ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെന്ന് ദിനേഷ് കാർത്തിക് പറഞ്ഞു. ഇന്ത്യ പരമ്പരയിൽ 2-1 ന് മുന്നിലാണ്. ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 12 വിക്കറ്റുകളാണ് അശ്വിൻ നേടിയത്. ശരാശരി 38.83 ആണ്, അദ്ദേഹത്തിൻ്റെ ഇക്കോണമി നിരക്ക് 4.05 ആണ്.

ക്രിക്ക്ബസിനോട് സംസാരിച്ച കാർത്തിക്, അശ്വിന് ഇന്ത്യയിൽ മികച്ച പരമ്പര ലഭിച്ചിട്ടില്ലെന്നും കുൽദീപ് യാദവ് തന്നെ ആയിരുന്നു പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബോളർ എന്നും പറഞ്ഞു. കുൽദീപ് മൂന്ന് മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുകൾ നേടിയപ്പോൾ രവീന്ദ്ര ജഡേജ മൂന്ന് ടെസ്റ്റുകളിൽ നിന്ന് 16 വിക്കറ്റുകളും നേടി.

“ഇന്ത്യൻ സ്പിന്നറുമാർക്ക് ആണ് കൂടുതൽ പരിചയസമ്പത്ത് ഉള്ളത് എങ്കിലും അതിന്ന് പ്രകടനം അവർ ഇതുവരെ നടത്തിയിട്ടില്ല എന്നതാണ് സത്യം. ഇംഗ്ലണ്ട് സ്പിന്നറുമാരെ വെച്ചുനോക്കിയാൽ ജഡേജയും അശ്വിനം നിരാശപ്പെടുത്തി . നാല് വിക്കറ്റുകളും 5 വിക്കറ്റുകളും ഒരു ഇന്നിങ്സിൽ എടുക്കുന്ന അശ്വിന്റെ നിഴൽ മാത്രമാണ് ഈ പരമ്പരയിൽ ഉള്ളത്” അദ്ദേഹം പറഞ്ഞു.

ഈ പരമ്പരയിൽ ഇന്ത്യൻ സ്പിന്നർമാരേക്കാൾ മികച്ച പ്രകടനമാണ് ഇംഗ്ലീഷ് സ്പിന്നർമാർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ടോം ഹാർട്ട്ലി 18 വിക്കറ്റ് വീഴ്ത്തി. “ഇംഗ്ലണ്ട് സ്പിന്നർമാർ ഇന്ത്യയിൽ ആദ്യമായി കളിക്കുന്നു, പക്ഷേ അവരുടെ പ്രകടനങ്ങൾ നോക്കൂ. അവർ ഇന്ത്യൻ സ്പിന്നർമാരേക്കാൾ മികച്ചവരാണ്. പുതിയ പേസർമാർ ഓസ്‌ട്രേലിയയിലേക്കും ഇംഗ്ലണ്ടിലേക്കും പോയി അവരുടെ സീമർമാരെക്കാൾ നന്നായി ബൗൾ ചെയ്യുന്നത് പോലെയാണ് ഇത്,” കാർത്തിക് കൂട്ടിച്ചേർത്തു.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി