'ഓരോ കൊച്ചുകുട്ടിപോലും ആവേശത്തോടെ ഉറ്റുനോക്കുന്ന ഐപിഎല്‍ ടീം'; പ്രമുഖ ഫ്രാഞ്ചൈസിയെ വാനോളം പുകഴ്ത്തി ബ്രെറ്റ് ലീ

ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ഒരുപറ്റം താരങ്ങള്‍ കളിച്ചിറങ്ങി പോയിട്ടുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അതിനാല്‍ തന്നെ ലോകമെമ്പാടും നിരവധി ആരാധകരും ഈ ഐപിഎല്‍ ഫ്രാഞ്ചൈസിക്കുണ്ട്. കാരണം അവര്‍ എല്ലായ്‌പ്പോഴും കളിക്കളത്തില്‍ ഭയരഹിത ക്രിക്കറ്റ് കളിക്കാന്‍ ശ്രമിക്കുന്ന നിരയാണ് അവരുടേത്. ഫ്രാഞ്ചൈസിയുടെ ഭാഗമായിട്ടുള്ള താരങ്ങളെപ്പോലെയാകാന്‍ ഓരോ കൊച്ചുകുട്ടിയും ഉറ്റുനോക്കുന്ന ടീമാണ് ആര്‍സിബിയെന്ന് ഓസീസ് ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ പറഞ്ഞു.

വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ല്‍, രാഹുല്‍ ദ്രാവിഡ്, ജാക്വസ് കാലിസ്, അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍, തിലകരത്നെ ദില്‍ഷന്‍, റോസ് ടെയ്ലര്‍, ഫാഫ് ഡു പ്ലെസിസ് തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ ആര്‍സിബിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരങ്ങളെ പ്രചോദിപ്പിക്കുന്നതിന് എല്ലാ സാഹചര്യങ്ങളിലും ധൈര്യത്തോടെ കളിക്കാന്‍ ടീം എപ്പോഴും ആഗ്രഹിക്കുന്നു.

എനിക്ക് ആര്‍സിബി എന്നത് എല്ലാ കൊച്ചുകുട്ടികളും ഉറ്റുനോക്കുന്ന ഒരു ഫ്രാഞ്ചൈസിയായിട്ടാണ് തോന്നുന്നത്. ഫീല്‍ഡിന് പുറത്തും അവര്‍ ഫണ്ണാണ്. എനിക്ക് ചുവപ്പ് നിറം ഇഷ്ടമാണ്, ലോഗോയിലെ മനോഹരമായ സ്വര്‍ണ്ണത്തെ ഞാന്‍ അഭിനന്ദിക്കുന്നു. അതിനാല്‍ ആ ടീമുമായി വളരെയേറെ ചേര്‍ന്ന് പോകാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ കരുതുന്നു- ബ്രെറ്റ് ലീ പറഞ്ഞു.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇന്ന് ജീവന്മരണ പോരാട്ടമാണ്. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവര്‍ക്ക് ജയം അനിവാര്യമാണ്. വൈകീട്ട് ഏഴരയ്ക്ക് ഹൈദരാബാദിലാണ് മത്സരം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ