ആളൊക്കെ മിടുക്കനാണ്, പക്ഷെ ഉള്ളത് പറയാമല്ലോ അവന് ടീമിൽ ഇടം കിട്ടില്ല; ഇന്ത്യൻ താരത്തെക്കുറിച്ച് തുറന്നടിച്ച് ദിനേശ് കാർത്തിക്

2025ലെ ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി കരുണ് നായരെ കുറിച്ച് വൻ പ്രസ്താവനയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്ക്. വിദർഭയ്ക്ക് വേണ്ടി കളിക്കുന്ന നായർ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ അവിശ്വസനീയമായ ഫോമിലാണ്, വരാനിരിക്കുന്ന ഐസിസി ഇവൻ്റിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ താരം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

എന്നിരുന്നാലും, വിജയ് ഹസാരെ ട്രോഫിയിൽ മികവ് കാണിച്ചെങ്കിലും ഫോമിലുള്ള ബാറ്റർ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം നേടില്ലെന്ന് കാർത്തിക്ക് വിശ്വസിക്കുന്നു.

“കരുൺ നായർ, അവൻ കാണിച്ച ഫോം അവിശ്വസനമായിരുന്നു. മായങ്ക് അഗർവാൾ നല്ല ഫോമിലാണ്. പക്ഷേ, ഇന്ത്യൻ ഏകദിന ടീമിൽ ഇനി മാറ്റങ്ങൾക്ക് സാധ്യത ഇല്ല. ഈ ടീം ഇപ്പോൾ സെറ്റ് ആണ് ”മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം Cricbuzz-ൽ (ഇന്ത്യൻ എക്സ്പ്രസ് വഴി) പറഞ്ഞു.

ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 752 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിൽ 752 റൺസാണ് കരുണിൻ്റെ സമ്പാദ്യം. മാത്രമല്ല, ഇതുവരെ ഒരു തവണ മാത്രമാണ് അദ്ദേഹം പുറത്തായത് കൂടാതെ അഞ്ച് സെഞ്ച്വറികളും നേടിയിട്ടുണ്ട്. മഹാരാഷ്ട്രയ്‌ക്കെതിരായ സെമിയിൽ വെറും 44 പന്തിൽ പുറത്താകാതെ 88 റൺസ് നേടിയ അദ്ദേഹം നാളെ നടക്കുന്ന ഫൈനലിൽ കർണാടകയെ നേരിടാൻ വിദർഭയെ എത്തിച്ചു/

ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.

” ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം കിട്ടാനുള്ള ടീമിന്റെ ചർച്ചകളിൽ അയാൾ ഭാഗമായേക്കാം. അയാൾ പ്രശംസ നേടിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. പക്ഷേ അദ്ദേഹം ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടംപിടിക്കുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ ഇങ്ങനെ ഉള്ള പ്രകടനം നടത്തിയാൽ അവന് തീർച്ചയായിട്ടും ഇടം നേടാം.” അദ്ദേഹം പറഞ്ഞു.

എന്തായാലും ടീം സെലെക്ഷൻ പൂർത്തിയായി പ്രഖ്യാപനം നാളെ ഉണ്ടായേക്കാം.

Latest Stories

പത്മഭൂഷൺ നിറവിൽ മമ്മൂട്ടി; രാഷ്ട്രപതിയിൽനിന്ന് ബഹുമതി ഏറ്റുവാങ്ങി

ഡി എച്ച് എസ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഡോ റീനയുടെ സ്ഥലം മാറ്റം ശരിവെച്ച് ഹൈക്കോടതി; അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് റദ്ദാക്കി

പിണറായി വിജയൻറെ വീട്ടിലെ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

'പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, 'സ്പെയ്സ്' എന്ന പേരിൽ പദ്ധതി'; രമേശ് ചെന്നിത്തല

'ആരുടെയും ഔദാര്യത്തിലല്ല, ടിവികെ സർക്കാർ രൂപീകരിച്ചത് ജനങ്ങളുടെ അനുമതിയോടെ'; എം കെ സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയുടെ തീപ്പൊരി പ്രസംഗം

'ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരം മെസ്സി, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശൻ'; പരിഹസിച്ച് എം ബി രാജേഷ്

'മദ്യനയം വലിയ അഴിമതിലക്ഷ്യം വെച്ച് അതിവേഗത്തിൽ തീർപ്പാക്കിയ നടപടി, ദുരവ്യാപക സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും'; കെ സുരേന്ദ്രൻ

ആഗോള അവയവവിപണി, ദാരിദ്ര്യം, തൊഴിലാളി ചൂഷണം

'തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വകമാറ്റി; 2024 - 25 വർഷത്തെ സിഎജി റിപ്പോർട്ട് സഭയിൽ

'തൂഫാൻ കെയറുമായി' ആസ്റ്റർ മെഡിസിറ്റി സഹകരിക്കും; ഡോക്ടർ ആസാദ് മൂപ്പനുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തര മന്ത്രി