പരുക്കന്‍ ഡിഫെന്‍സീവ് ബാറ്റിംഗിന് പേര് കേട്ടവന്‍, ഏകദിനത്തില്‍ ഏഴാം നമ്പറില്‍ വന്ന് ആദ്യമായി സെഞ്ച്വറി അടിച്ച താരം!

തന്റെ ടീമിന്റെ മുന്‍ നിര തകരുന്ന വേളകളിലായിരുന്നു, ക്രീസില്‍ വന്ന് ഏറ്റവും ഉജ്വമായ ബാറ്റിങ്ങ് വിരുന്ന് അയാള്‍ കാഴ്ചക്കാര്‍ക്ക് നല്‍കിയിരുന്നത്.. പരുക്കന്‍ ഡിഫെന്‍സീവ് ബാറ്റിങ്ങിന് പേര് കേട്ടവന്‍…! എന്നാലോ.., ആ ബാറ്റ് കൊണ്ട് അയാള്‍ കടത്തിയിരുന്ന ഓരോ ബൗണ്ടറികളിലും, ഇടം കയ്യന്‍ സ്‌റ്റൈലിഷ് ബാറ്റിങ്ങിലെ ഏറ്റവും മനോഹാരിതയുണ്ടായിരുന്നു..

അക്കാലങ്ങളില്‍ ലങ്കന്‍ ടീമിനെ കരകയറ്റിയതും, വിജയത്തിലേക്കെത്തിച്ചതുമായ അനേകം ഇന്നിങ്ങ്‌സുകള്‍ അയാള്‍ക്കുണ്ട്. ഏകദിനത്തില്‍ ഏഴാം നമ്പറില്‍ വന്ന് ആദ്യമായി സെഞ്ച്വറി അടിച്ചവന്‍.., ദക്ഷിണാഫ്രിക്കയില്‍ പോയി ലങ്കക്കായി ആദ്യമായി ടെസ്റ്റ് സെഞ്ച്വറി നേടിയവന്‍…,, എന്നിങ്ങനെ ചില ബാറ്റിങ്ങ് റെക്കോര്‍ഡുകളിലുമൊക്കെ തന്റെ പേര് എഴുതിച്ചേര്‍ത്തിട്ടുമുണ്ട്.

ലങ്കന്‍ പിച്ചുകളില്‍ ബാറ്റുയര്‍ത്താന്‍ മാത്രമല്ല!, പെര്‍ത്തിലും, സെഞ്ചൂറിയനിലുമൊക്കെ സെഞ്ച്വറിയടിച്ച് ബാറ്റുയര്‍ത്താനും അയാള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കളിക്കളത്തില്‍ ഉണ്ടായിരുന്നപ്പോള്‍ മിക്ക പണിയും ലങ്കന്‍ ടീമിന് വേണ്ടി ചെയ്തിട്ടുമുണ്ട്.., വിക്കറ്റ് കീപ്പറായി നില്‍ക്കണോ..? അതിന് റെഡി, ഇരു കൈകള്‍ കൊണ്ടും ബൗളിങ് ചെയ്യണോ..? വേണ്ടി വന്നാല്‍ അതിനും റെഡി!, ഇനി ലങ്കന്‍ ക്യാപ്റ്റന്‍ ആകണോ..? ഒടുക്കം അതും റെഡി!….

ആ സമയത്തെ ലങ്കയുടെ പേര് കേട്ട കളിക്കാരുടെ പേരുകളുടെ നിഴലില്‍ ഒതുങ്ങേണ്ടിവന്ന ഒരു കളിക്കാരന്‍ കൂടിയാണ് ഇയാള്‍. പ്രത്യേകിച്ചും ലങ്കന്‍ ക്രിക്കറ്റിന്റെ തൊണ്ണൂറുകളിലെ തേരോട്ടങ്ങളില്‍ ടീം ഇന്നിങ്‌സിന്റെ അവസാന രക്ഷകന്റെ വേഷത്തിലെത്തുന്ന അയാളുടെ പങ്കുകള്‍ ഏറ്റവും വിലപ്പെട്ടവയായിരുന്നു..

തന്റെ ടീമിലെ മുന്‍നിര ബാറ്റ്സ്മാന്‍മാരില്‍ നിന്ന് കുറച്ച് കൂടി പിന്തുണ ലഭിച്ചിരുന്നെങ്കില്‍ അയാളുടെ ബാറ്റിങ്ങ് കണക്കുകള്‍ ഇതിലേറെ ഇംപ്രസീവായിരുന്നു എന്നും വിശ്വസിക്കുന്നു. ഈ പറഞ്ഞതെല്ലാം മുന്‍ ശ്രീലങ്കന്‍ താരം ഹഷന്‍ തിലക് രത്‌നെയെ കുറിച്ചാണ്…

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”