പേടിയൊക്കെ മാറി; കിവിപ്പട പാകിസ്ഥാനില്‍ തിരിച്ചെത്തും

പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് അവസാന നിമിഷം പിന്മാറിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന് ഒടുവില്‍ മനംമാറ്റം. അടുത്ത വര്‍ഷം ഡിസംബറില്‍ കിവി ടീം പാകിസ്ഥാനില്‍ പര്യടനത്തിനെത്തും. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി.) അറിയിച്ചതാണ് ഇക്കാര്യം.

2022 ഡിസംബറില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി രണ്ടു മത്സരങ്ങളും ഏകദിന ലോക കപ്പ് യോഗ്യതാ റൗണ്ടില്‍ ഉള്‍പ്പെടുന്ന മൂന്ന് മത്സരങ്ങളുമാണ് ന്യൂസിലന്‍ഡ് പാകിസ്ഥാനില്‍ കളിക്കുക. ഇതിനു പുറമെ സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് പിന്മാറിയ പരമ്പരയ്ക്ക് പകരം 2023 ഏപ്രിലില്‍ അഞ്ച് ഏകദിനങ്ങളും അത്ര തന്നെ ടി20കള്‍ക്കുമായി ന്യൂസിലന്‍ഡ് പാകിസ്ഥാനില്‍ വിമാനമിറങ്ങും. മത്സരവേദികളും തിയതിയും നിശ്ചയിച്ചിട്ടില്ല.

സെപ്റ്റംബറില്‍ ന്യൂസിലന്‍ഡ് ടീം പാകിസ്ഥാനില്‍ പര്യടനത്തിനെത്തിയതാണ്. റാവല്‍പിണ്ടിയിലെ ആദ്യ ഏകദിനത്തിന്റെ ടോസിന് തൊട്ടുമുമ്പ് ന്യൂസിലന്‍ഡ് ടീം സുരക്ഷാഭീഷണിയുടെ പേരില്‍ പിന്മാറിയപ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന് അതു കനത്ത തിരിച്ചടിയായി. ന്യൂസിലന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനം വേണ്ടെന്നുവെച്ചിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ