"എന്റെ ഭാഗത്താണ് തെറ്റ്, ചുമ്മാ പോയ ബുംറയെ വെറുതെ അങ്ങോട്ട് കേറി പ്രകോപിപ്പിക്കരുതായിരുന്നു"; സാം കോൺസ്റ്റാസിന്റെ വാക്കുകൾ വൈറൽ

ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇതോടെ 2025 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായി.

പരമ്പരയിൽ ഓസ്‌ട്രേലിയൻ യുവ താരം സാം കോൺസ്റ്റാസും, ഇന്ത്യൻ ബോളർ ജസ്പ്രീത് ബുംറയും തമ്മിൽ വാക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അവസാന ടെസ്റ്റ് മത്സരത്തിലായിരുന്നു സംഭവം. ഒന്നാം ദിനം അവസാനിപ്പിക്കാൻ മനഃപൂർവം സമയം വൈകിപ്പിച്ചതിനെ ചോദ്യം ചെയ്യ്തതിനാലാണ് വാക്ക് തർക്കം ഉണ്ടായത്. അവസാന പന്തിൽ ബുംറ വിക്കറ്റ് നേടി താരത്തിനുള്ള മറുപടിയും നൽകിയിരുന്നു. അതുമായി ബന്ധപ്പെട്ട സാം കോൺസ്റ്റാസ് സംസാരിച്ചിരിക്കുകയാണ്.

സാം കോൺസ്റ്റാസ് പറയുന്നത് ഇങ്ങനെ:

” ബുംറയെ പ്രകോപിപ്പിച്ചതിന് ശേഷം നിര്‍ഭാഗ്യവശാല്‍ ഉസ്മാന്‍ ഖ്വാജ പുറത്തായി. അത് എന്റെ തെറ്റായിരുന്നു. കുറച്ചുസമയം കൂടി ക്രീസിലുറച്ചുനില്‍ക്കാന്‍ അവന്‍ ശ്രമിച്ചിരുന്നു. പക്ഷേ ഇത് ക്രിക്കറ്റാണ് ഇങ്ങനെയെല്ലാം സംഭവിക്കാം. ബുംറയ്ക്ക് വിക്കറ്റുലഭിച്ചു. അതിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹത്തിനാണ്. പക്ഷേ ടീമെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു” സാം കോൺസ്റ്റാസ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ