ഇഷാൻ സെഞ്ചുറി നേടിയ ദിവസം ഞാൻ എന്റെ മനസ്സിൽ പറഞ്ഞു ‘സഞ്ജു, നീ ഇത് അവന് വിട്ടുകൊടുക്കൂ, അവൻ ഇത് അർഹിക്കുന്നു’: സഞ്ജു സാംസൺ

ടി20 ലോകകപ്പ് 2026-ൽ ഇന്ത്യൻ ടീമിലെ ഓപ്പണിംഗ് സ്ഥാനത്തിനായുള്ള കടുത്ത മത്സരത്തെക്കുറിച്ചും ഇഷാൻ കിഷന്റെ ഗംഭീരമായ തിരിച്ചുവരവിനെക്കുറിച്ചും മനസ്സ് തുറന്ന് മലയാളി താരം സഞ്ജു സാംസൺ. ലോകകപ്പിന് തൊട്ടുമുമ്പ് ഇഷാൻ കിഷൻ നടത്തിയ തകർപ്പൻ പ്രകടനങ്ങൾ തന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന തോന്നൽ ഉണ്ടാക്കിയതായി സഞ്ജു വെളിപ്പെടുത്തി.

അഭിനവ് മുകുന്ദുമായുള്ള സിഎസ്കെ പോഡ്കാസ്റ്റിലാണ് താരം തന്റെ ഉള്ളിലിരിപ്പുകൾ പങ്കുവെച്ചത്. ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി ഇഷാൻ കിഷനെ ടീമിലെടുത്തത് വലിയ വാർത്തയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ജാർഖണ്ഡിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിക്കൊടുത്ത ഇഷാന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സഞ്ജു പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ടീമിന് പുറത്തായിരുന്ന ഇഷാൻ കഠിനാധ്വാനത്തിലൂടെയാണ് തിരിച്ചെത്തിയതെന്നും സഞ്ജു ഓർമ്മിപ്പിച്ചു.

താൻ പരാജയപ്പെട്ടിടത്ത് ഇഷാൻ മികച്ച ഫോമിലായിരുന്നുവെന്ന് സഞ്ജു തുറന്നു സമ്മതിച്ചു. തിരുവനന്തപുരത്ത് വെച്ച് ഇഷാൻ സെഞ്ച്വറി നേടിയപ്പോൾ, ‘സഞ്ജു, നീ ഇത് അവന് വിട്ടുകൊടുക്കൂ, അവൻ ഇത് അർഹിക്കുന്നു’ എന്ന് താൻ സ്വയം പറഞ്ഞതായി താരം വെളിപ്പെടുത്തി. അവസരങ്ങൾ ലഭിച്ചപ്പോൾ റൺസ് നേടാൻ തനിക്ക് കഴിഞ്ഞില്ലെന്നും എന്നാൽ ഇഷാൻ എല്ലാം ശരിയായ രീതിയിലാണ് ചെയ്തതെന്നും സഞ്ജു കൂട്ടിച്ചേർത്തു.

ലോകകപ്പിന്റെ മധ്യഘട്ടത്തിൽ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കി ഇഷാനെ ഓപ്പണറായി പരീക്ഷിച്ചിരുന്നു. എന്നാൽ ന്യൂസിലൻഡിനെതിരായ ഫൈനലിൽ സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ എന്നിവർ ഒരുമിച്ച് അണിനിരന്നു. ഫൈനലിൽ മൂവരും അർദ്ധ സെഞ്ച്വറികൾ നേടിയതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം ഉയർത്തി ചരിത്രം കുറിച്ചു.

Latest Stories

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നീക്കം; പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും, മോദിയുടെ ആഹ്വാനം നടപ്പിലാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ

വെടിനിർത്തൽ കരാർ അധിക നാൾ നീണ്ടുനിൽക്കില്ല: ഡൊണാൾഡ് ട്രംപ്

സബ്സ്റ്റേഷനിൽ അറ്റകുറ്റ പണികൾക്ക് സമയമെടുക്കും; 4 ജില്ലകളിൽ ഭാഗികമായി വൈദ്യതി മുടങ്ങും, മുന്നറിയിപ്പ് നൽകി കെഎസ്ഇബി

“ബംഗാൾ കത്തുമ്പോൾ: അഴിമതി, വർഗീയ രാഷ്ട്രീയം, ജനാധിപത്യത്തിന്റെ വിചാരണ”

'ചോദ്യ പേപ്പർ ചോർച്ച സംഘടിത അഴിമതി, നരേന്ദ്ര മോദിയുടെ അമൃതകാലം വിഷകാലമായി'; നീറ്റ് യുജി പരീക്ഷ റദ്ധാക്കിയതിൽ വിമർശനവുമായി രാഹുൽ ഗാന്ധി

സ്‌ക്രീനിൽ അവതരിപ്പിക്കുന്ന വേഷത്തെക്കാളും വലിയ ഉത്തരവാദിത്തമാണ് ജനം വിജയ്‌യെ ഏൽപ്പിച്ചത് : മലേഷ്യൻ പ്രധാനമന്ത്രി

'കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമാണെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കണം'; ജി സുധാകരൻ

ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും രൂപപ്പെട്ടു; അടുത്ത 5 ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും

മദ്യവിൽപ്പനശാലകൾക്ക് പൂട്ട് ഏർപ്പെടുത്തിയ വിജയ് സർക്കാരിന്റെ തീരുമാനത്തിന് വിസിലടിച്ച് വിശാൽ; തമിഴ് കുടുംബങ്ങളുടെ ആവശ്യമാണ് വിജയ് നിറവേറ്റിയതെന്ന് കമൽ ഹാസൻ

'ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി, മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം'; കെ മുരളീധരൻ