'നിലവിലെ ഏകദിന ഫോര്‍മാറ്റ് ഏറെ വിരസം'; വമ്പനൊരു മാറ്റം നിര്‍ദ്ദേശിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

നിലവിലെ ഏകദിന ഫോര്‍മാറ്റ് വിരസമായി മാറിയെന്ന് തുറന്ന് പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അതിന്റെ കാരണവും എവിടെയാണ് മാറ്റം വരുത്തേണ്ടതെന്നും സച്ചിന്‍ വിശദീകരിച്ചു.

നിലവിലെ ഏകദിന ഫോര്‍മാറ്റ് ഏറെ വിരസത തോന്നിപ്പിക്കുന്നതാണ്. നിലവില്‍ ഒരു ഇന്നിംഗ്സില്‍ രണ്ട് ന്യൂബോളുകളാണുള്ളത്. രണ്ട് ന്യൂബോള്‍ ലഭിക്കുന്നതോടെ റിവേഴ്സ് സ്വിംഗ് ഒഴിവാകും. മത്സരം 40ാം ഓവറിലെത്തുമ്പോഴും പന്ത് 20 ഓവറിലെത്തുന്നതാവും അവസ്ഥ. 30 ഓവറെങ്കിലും പിന്നിടാതെ പന്തിന് റിവേഴ്സ് സ്വിംഗ് ലഭിക്കില്ല.

റിവേഴ്സ് സ്വിംഗ് ഇന്നത്തെ മത്സരങ്ങളില്‍ നഷ്ടമാവുകയാണ്. ഇന്നത്തെ മത്സരങ്ങള്‍ ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാവുന്നു. മത്സരഫലത്തെ നേരത്തെ പ്രവചിക്കാന്‍ സാധിക്കുന്നു. 15ാം ഓവറും 40ാം ഓവറും മത്സരഫലത്തെ തീരുമാനിക്കുന്നു. ഇത് ശരിക്കും വിരസത സൃഷ്ടിക്കുന്നു.

ടെസ്റ്റിലെപ്പോലെ തന്നെ ഇന്നിംഗ്സ് അടിസ്ഥാനത്തില്‍ ഏകദിനം നടത്തുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങാവുന്നതാണ്. 25 ഓവര്‍ ഒരു ടീം ബാറ്റ് ചെയ്യുക. അടുത്ത 25 ഓവര്‍ രണ്ടാമത്തെ ടീമും. പിന്നീട് അടുത്ത ടീമും എന്ന നിലയില്‍ 25 ഓവര്‍ വീതമുള്ള നാല് ഇന്നിങ്സുകളിലായി മത്സരം മാറ്റിയാല്‍ അത് കൂടുതല്‍ ആസ്വാദ്യകരമാവും- സച്ചിന്‍ പറഞ്ഞു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി