സ്ഥിരമായി നോ ബോളുകൾ എറിഞ്ഞ താരത്തോട് തെറ്റ് ആവർത്തിക്കരുതെന്ന് പരിശീലകൻ, മിണ്ടാതിരിക്കാൻ ബോളർ; വിവാദത്തിന് പിന്നാലെ സൂപ്പർതാരത്തെ കാത്ത് വമ്പൻ പണി; ബംഗ്ലാദേശ് പര്യടനത്തിൽ നിന്ന് പുറത്ത്

പരിശീലകർക്കെതിരായ അനുചിതമായ പെരുമാറ്റത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെ പാകിസ്ഥാൻ സ്പീഡ് താരം ഷഹീൻ അഫ്രീദിയെ പിസിബി ശിക്ഷിക്കാൻ ഒരുങ്ങുന്നു. തൽഫലമായി, ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഇടങ്കയ്യൻ പേസർ പുറത്താക്കാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ.

അസിസ്റ്റൻ്റ് കോച്ച് അസ്ഹർ മഹ്മൂദുമായി ബന്ധപ്പെട്ട സംഭവത്തിന് ശേഷം അഫ്രീദിയുടെ പെരുമാറ്റത്തിൽ പരിശീലകരും മാനേജ്‌മെൻ്റും അസ്വസ്ഥരായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ക്രിക്കറ്റ് പാകിസ്ഥാൻ്റെ സമീപകാല റിപ്പോർട്ട് പ്രകാരം ആഫ്രീദിയും പരിശീലക സംഘത്തിലെ അംഗവും തമ്മിൽ വാക്കേറ്റം ഉണ്ടായെന്നും താരം ടീമിലെ പരിശീലകരോട് പെരുമാറുന്ന രീതി മോശം ആണെന്നും ആണ്.

വിവാദത്തിന് കാരണമായ സംഭവം ഇങ്ങനെയാണ്:

2024 ലെ ടി20 ലോകകപ്പിന് മുമ്പുള്ള ഇംഗ്ലണ്ട് പര്യടനത്തിനിടെ, ഹെഡ്ഡിംഗ്‌ലിയിലെ നെറ്റ്‌സിൽ അഫ്രീദി പന്തെറിയുകയായിരുന്നു, പ്രത്യക്ഷത്തിൽ താരം സ്ഥിരമായി നോ ബോൾ എറിയുകയായിരുന്നു. ബാറ്റിംഗ് കോച്ച് മുഹമ്മദ് യൂസഫ് പേസറോട് വസ്തുത ചൂണ്ടിക്കാണിച്ചെങ്കിലും പകരം മൂർച്ചയുള്ള മറുപടിയാണ് ലഭിച്ചത്. “ഞാൻ തൽക്കാലം പരിശീലിക്കട്ടെ, ഇടയ്ക്ക് സംസാരിക്കരുത്” എന്നാണ് അഫ്രീദി യൂസഫിനോട് പറഞ്ഞത്.

പ്രതികരണം ഇരുവരും തമ്മിൽ ചൂടേറിയ കൈമാറ്റത്തിന് കാരണമായി, ഒടുവിൽ അഫ്രീദിയെ മാനേജ്‌മെൻ്റ് ശാസിക്കുന്നതിലേക്ക് നയിച്ചു. മുഴുവൻ ടീമിനും മുന്നിൽ പേസർക്ക് ക്ഷമാപണം പോലും നടത്തേണ്ടി വന്നു.

ഇടക്ക് കുറച്ചുകാലം പാകിസ്ഥാൻ ടീമിനെ നയിച്ച അഫ്രീദിക്കു നിലവിൽ അത്ര നല്ല സമയം അല്ല. നായക സ്ഥാനം പെട്ടന്നുതന്നെ നഷ്ടപ്പെട്ട് ബാബർ അസമിനെ ടീം വീണ്ടും നായകൻ ആയി നിയമിച്ചത് ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ ഷഹീന് ബുദ്ധിമുട്ടുകൾ ഉണ്ട്. ടീമിലെ കുപ്പിസത്തിന് കാരണവും സൂപ്പർ പേസർ ആണെന്നാണ് പറയപ്പെടുന്നത്.

2024ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഷഹീൻ അഫ്രീദിയും ബാബർ അസമും തമ്മിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിനാൽ ഈ പ്രശ്‌നങ്ങളെല്ലാം വലിയ രീതിയിൽ ചർച്ച ആകുകയും ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ