ആഭ്യന്തര ക്രിക്കറ്റിലെ വെടിക്കെട്ട് വീരനെ പാളയത്തിൽ എത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്, റെയ്ന ജൂനിയർ എന്ന വിളിപ്പേരുള്ള താരം തിളങ്ങുമെന്ന് ആരാധകർ; ഞെട്ടിച്ച് രാജസ്ഥാനും

മിച്ചൽ സ്റ്റാർക്കും കമ്മിൻസും പണം വാരിയ ലേലത്തിന്റെ അടുത്ത റൗണ്ടും നിരാശപ്പെടുത്തിയില്ല. അപ്രതീക്ഷിത താരങ്ങൾ പണം വാരുന്ന കാഴ്ച്ച കാണാൻ ആയി. 20 ലക്ഷം അടിസ്ഥാന വില ഉണ്ടായിരുന്ന ശുഭം ദുബൈയെ 5 . 80 രൂപ മുടക്കി രാജസ്ഥാൻ ടീമിൽ എത്തിച്ചു. ഗുജറാത്തുമായിട്ട് നടന്ന വാശിയേറിയ ലേലത്തിന് ഒടുവിലാണ് രാജസ്ഥാൻ താരത്തെ സ്വന്തമാക്കുന്നത്.

ഈ റൗണ്ടിലെ ഏറ്റവും ആവേശം നടന്നത് അടുത്ത സുരേഷ് റെയ്ന എന്നൊക്കെ അറിയപ്പെടുന്ന സമീർ റിസ്‌വി എന്ന താരത്തിനായിട്ടാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ശേഷം നെക്സ്റ്റ് ബിഗ് തിങ് എന്നൊക്കെ അറിയപ്പെടുന്ന താരം സുരേഷ് റെയ്ന ജൂനിയർ എന്നാണ് അറിയപെടുന്നത്, റെയ്നയെ പോലെ തന്നെ കളിക്കുന്ന ശൈലിയാണ് താരത്തിന് ഉള്ളത്. 8 . 40 കോടിക്കാൻ ചെന്നൈ അദ്ദേഹത്തെ എത്തിച്ചത്. വാശിയേറിയ ലേലം വിളികൾ താരത്തിനായി നടന്നു.

താരലേലം ഇതുവരെ

റോവ്മാന്‍ പവല്‍- രാജസ്ഥാന്‍ റോയല്‍സ്- 7.4 കോടി

ഹാരി ബ്രൂക്ക്- ഡല്‍ഹി ക്യാപിറ്റല്‍സ്- 4 കോടി

ട്രാവിഡ് ഹെഡ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- 6.8 കോടി

രചിന്‍ രവീന്ദ്ര- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- 1.8 കോടി

ശര്‍ദുല്‍ താക്കൂര്‍- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- 4 കോടി

ജെറാള്‍ഡ് കോട്‌സി- മുംബൈ ഇന്ത്യന്‍സ്- 5 കോടി

ഹര്‍ഷല്‍ പട്ടേല്‍- പഞ്ചാബ് കിങ്‌സ്- 11.75 കോടി

ഡാരില്‍ മിച്ചല്‍- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- 14 കോടി

കെ.എസ് ഭരത്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- 50 ലക്ഷം

ക്രിസ് വോക്സ്- പഞ്ചാബ് കിങ്‌സ്- 4.2 കോടി

ചേതന്‍ സക്കറിയ-  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- 50 ലക്ഷം

ശുഭം ദുബൈ – രാജസ്ഥാൻ റോയൽസ് – 5.80 കോടി

സമീർ റിസ്‌വി-  ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- 8.40 കോടി

അണ്‍സോള്‍ഡ്

സ്റ്റീവ് സ്മിത്ത്

മനീഷ് പാണ്ഡെ

കുഷാല്‍ മെന്‍ഡിസ്

ജോഷ് ഇംഗ്ലിസ്

1166 കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, ഡാരില്‍ മിച്ചല്‍, റാച്ചിന്‍ രവീന്ദ്ര എന്നിവര്‍ ലേലത്തില്‍ പങ്കെടുക്കും. ലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത 1166 കളിക്കാരില്‍ 830 പേര്‍ ഇന്ത്യന്‍ താരങ്ങളും 336 പേര്‍ വിദേശ താരങ്ങളുമാണ്. 212 ക്യാപ്ഡ്, 909 അണ്‍ക്യാപ്പ്ഡ്, അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 45 താരങ്ങളുമാണ് പട്ടികയിലുള്ളത്.

Latest Stories

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാക്കിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രമുഖരില്ലാതെ ബ്രസീല്‍ കോപ്പ അമേരിക്കയ്ക്ക്, ടീമിനെ പ്രഖ്യാപിച്ചു

പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, പക്ഷേ ഫാസിസം അവസാനിക്കും: കനി കുസൃതി

'പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല'; മുഖ്യമന്ത്രി സിദ്ധരാമയ്യ

രണ്ട് രൂപ ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക്; രൈരു ഗോപാല്‍ നന്മയുടെ മറുവാക്കെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

'സഞ്ജു പറഞ്ഞതിനോട് യോജിക്കുന്നു, കാത്തുനിന്നിട്ട് കാര്യമില്ല'; ഭാവി പറഞ്ഞ് ഗാംഗുലി

ഗോപി സുന്ദറിനൊപ്പം ഗ്ലാമര്‍ ലുക്കില്‍ പുതിയ കാമുകി; ചര്‍ച്ചയായി വീഡിയോ

മുൻകൂറായി പണം കൈപ്പറ്റി ചിത്രത്തിൽ നിന്നും പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ്

ഇനി പോരാട്ടം മോദിക്കെതിരെ; രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍