ചെയ്സ് മാസ്റ്റർ വലിയ വേദികൾക്കായി വീണ്ടും പുനർജനിച്ചിരിക്കുന്നു, ഏകദിനക്രിക്കറ്റിൽ അയാൾക്ക്‌ ഇനിയും ബാല്യം ബാക്കിയുണ്ട്

മെൽബണും, മിർപൂരുമൊക്കെ സമ്മാനിച്ച രോമഹർഷങ്ങൾ, ഒരിക്കലും വിട്ടുപോകാത്തൊരു ഗൃഹാതുരതയായി ശേഷിക്കുന്നത് കൊണ്ടാവാം, ചാമ്പ്യൻസ് ട്രോഫി ഇന്ത്യ പാക് മത്സരത്തിന് മുൻപേ തന്നെ മനസ്, ഫാൻസ്റ്റസികൾ കൊണ്ടൊരു ഒരു മാച്ച് സിറ്റുവേഷൻ നെയ്തുവെച്ചിരുന്നു.

ബാറ്റിംഗ് അത്ര അനായാസമല്ലാത്ത ദുബായ് പിച്ചിൽ, ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാൻ 300 നടുത്ത് സ്കോർ ചെയ്യുമെന്നും, ഷഹീൻ ഷാ ആഫ്രീ​ദിയുടെ ഇൻസ്വിം​ഗിം​ഗ് യോർക്കറുകൾ രോഹിത്തിന്റെയും ഗില്ലിന്റെയും സ്റ്റമ്പുകൾ കടപ്പുഴക്കി കടന്നു പോകുന്നൊരു പ്രഷർകുക്കർ അറ്റ്മോസ്‌ഫീയറിൽ ഫോമില്ലായ്‌മയുടെ വാത്മീകങ്ങൾ പൊളിച്ചു കളഞ്ഞു കൊണ്ട് വീണ്ടുമൊരിക്കൽ കൂടി ആ ചെയ്സ്മാസ്റ്റർ പുനർജനിക്കുമെന്നുമുള്ള ഫാന്റസി!!

ഫാന്റസി അതേപോലെ നടപ്പായില്ലെങ്കിലും, വിരാട് കോഹ്ലി എന്ന ചെയ്സ് മാസ്റ്റർ വലിയ വേദികൾക്കായി വീണ്ടും പുനർജനിച്ചിരിക്കുന്നു. ഒരു ത്രൂഔട്ട്‌ ഫ്ലൂവെന്റ് ഇന്നിങ്സ് അല്ലായിരുന്നെങ്കിലും, വിക്കറ്റ് വലിച്ചെറിയാതെ, സ്ട്രഗ്ലിങ്‌ ഫേസിനെയും, തന്റെ ഇന്നർ ഡെമൺസിനെയും ഒരുപോലെ നെഗോഷിയേറ്റ് ചെയ്ത്, കോഹ്ലി ഓർക്കസ്‌ട്രേറ്റ് ചെയ്ത ഒരു മാസ്റ്റർ ചെയ്സ്.

ഫോർത്ത്‌ സ്റ്റമ്പിന്റെ അനിശ്ചിത്വത്തിന്റെ ഇടനാഴിയിലേക്ക് സ്വിങ്ങും, സീം മൂവ്മെന്റുമൊക്കെയായി എത്തുന്ന ചുവന്ന തുകൽ പന്തില്ലാത്ത, ഏകദിനക്രിക്കറ്റിൽ, തീർച്ചയായും അയാൾക്ക്‌ ഇനിയും ബാല്യം ബാക്കിയുണ്ട്. ഇന്നിങ്സിന്റെ തുടക്കത്തിലെ സ്ട്രഗിളിംഗ് പീരിയഡിനെ അയാൾക്ക്‌ സ്വയം അതിജീവിക്കാനാകുകയും, സ്പിന്നേഴ്സിനെതിരെ അയാൾ സമയമെടുത്ത് സെറ്റ് ആവുമ്പോൾ മറുവശത്ത്‌ മോമന്റം നഷ്ടമാകാതെ കടന്ന് ആക്രമിക്കാൻ ശ്രെയ്‌സ് അയ്യരിനെ പോലൊരാളുടെ സാന്നിധ്യം കൂടി ഉണ്ടാകുകയും ചെയ്യുകയാണെങ്കിൽ, അയാളിലെ ചെയ്സ് മാസ്റ്റർക്ക് ആഭരണമായി തീരുന്ന രാത്രികൾ ഇനിയുമേറെ പിറക്കുവാൻ ബാക്കിയുണ്ട്.

Kohli unleashed the thunderous cover drive, scoring the century No 51 and winning the match… NOT FINISHED… Not quite yet!!!

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ