ചരിത്രം ആവർത്തിച്ചും തിരുത്തിയും നീല പട; മൂന്നു വട്ടം ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇന്ത്യ

കാലം മായിക്കാത്ത മുറിവുകൾ ഇല്ലെന്നു പറയുന്നത് എത്ര ശരിയായ കാര്യമാണ്. 2023 ഏകദിന ലോകകപ്പ് പരാജയെട്ടപ്പോൾ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ തല കുനിച്ച് ഇറങ്ങിയ ഇന്ത്യൻ താരങ്ങളുടെ മുഖം ഒരു ആരാധകനും മറക്കില്ല. ഇന്നിതാ അതേ സ്റ്റേഡിയത്തിൽ മൂന്നു വർഷങ്ങൾക്ക് ശേഷം ഇന്ത്യ ലോകത്തിനു മുൻപിൽ ചാമ്പ്യൻമാരായി നിൽക്കുകയാണ്.

ടി-20 ലോകകപ്പിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 96 ജയം. ഇതോടെ ടി 20 ലോകകപ്പ് മൂന്നാം തവണയാണ് ഇന്ത്യ നേടുന്നത്. ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോൾ ഇന്ത്യ 255 റൺസ് നേടി. അടുപ്പിച്ച് മൂന്നാം മത്സരത്തിലും തകർപ്പൻ അർധ സെഞ്ചുറിയാണ് സഞ്ജു നേടിയത്. 46 പന്തിൽ 5 ഫോറും 8 സിക്‌സും അടക്കം 89 റൺസാണ് സഞ്ജു അടിച്ചെടുത്തത്.

ഓപ്പണർ അഭിഷേക് ശർമ്മ 21 പന്തിൽ 6 ഫോറും 3 സിക്സുമായി 55 റൺസാണ് അടിച്ചെടുത്തത്. കൂടാതെ ഇഷാൻ കിഷൻ 24 പന്തിൽ 54 റൺസ് നേടി പുറത്തായി. ശേഷം വന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായി മടങ്ങി. ഹാർദിക് പാണ്ട്യ 18 റൺസും, തിലക് വർമ്മ 8 റൺസും നേടി. കൂടാതെ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയിരിക്കുകയാണ് ശിവം ദുബെ. 8 പന്തിൽ 3 ഫോറും 2 സിക്സുമായി 26 റൺസാണ് ദുബെയുടെ സംഭാവന.

ബോളിങ്ങിൽ ഇന്ത്യക്കായി ജസ്പ്രീത് ബുംറ തിളങ്ങി. 4 ഓവറിൽ 13 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടി. കൂടാതെ അക്‌സർ പട്ടേൽ 3 വിക്കറ്റുകളും, ഹർദിക് പാണ്ട്യ, വരുൺ ചക്രവർത്തി, അഭിഷേക് ശർമ്മ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. പ്ലയെർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ജസ്പ്രീത് ബുംറയാണ്. പ്ലയെർ ഓഫ് ദി ടൂർണമെന്റായി 5 ഇന്നിങ്‌സുകളിൽ നിന്ന് 321 റൺസ് നേടിയ സഞ്ജു സാംസണാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ടീം മൂന്ന് തവണ ടി-20 ലോകകപ്പ് നേടുന്നത്. കൂടാതെ അടുപ്പിച്ച് രണ്ട് തവണയും കിരീടം നേടുന്ന ടീമായിരിക്കുകയാണ് ഇന്ത്യ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ