ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫൈറ്റിംഗ് ഇന്നിംഗ്സ്

ഷെമിന്‍ അബ്ദുള്‍മജീദ്

ഏകദിന ക്രിക്കറ്റില്‍ അപൂര്‍വ്വം ചില പീരിയഡുകളെ മാറ്റി നിറുത്തിയാല്‍ സ്ഥിരതയുടെ കാര്യത്തില്‍ വളരെ പിന്നിലുള്ള താരമാണ് വീരേന്ദര്‍ സേവാഗ് ആസ് എ ഓപ്പണര്‍ ഓര്‍ ബാറ്റെര്‍, അതിനാല്‍ തന്നെ ഈ ഫോര്‍മാറ്റില്‍ ലെജണ്ടറി സ്റ്റാറ്റ്‌സ് കൈവശമുള്ള കുറഞ്ഞത് അഞ്ച് പേര്‍ക്കെങ്കിലും ശേഷമേ സേവാഗിനെ ഇന്ത്യന്‍ ഓപ്പണിങ്ങ് സ്ലോട്ടിലേക്ക് നല്ലൊരു വിഭാഗം പേരും പരിഗണിക്കൂ.

പറയാന്‍ പോകുന്നത് ഇയാളുടെ ഒരു ഏകദിന ഇന്നിംഗ്സ് പിറന്ന മത്സരത്തെപ്പറ്റിയാണ്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫൈറ്റിങ് ഇന്നിംഗ്സുകളിലൊന്ന് കണ്ട മത്സരത്തെ പറ്റി. 2003 ലോകകപ്പിന് മുന്നേ ഇന്ത്യ നേരിട്ട ഏറ്റവും ദുരന്തം സീരീസെന്നു പറയാന്‍ കഴിയുന്ന, 7 മത്സര സീരീസില്‍ ഒറ്റത്തവണ മാത്രം ഇരു ടീമുകളുടെയും ടീം സ്‌കോര്‍ 200 കടന്ന, 4 തവണ 150ന് താഴെ ഓള്‍ ഔട്ടായ ഇന്ത്യയുടെ ദയനീയാവസ്ഥ വൃത്തിക്ക് വെളിവാക്കപ്പെട്ട, 7 മത്സര സീരീസില്‍ സേവാഗൊഴിച്ചു ഇരു ടീമുകളിലെയും ഒരു ബാറ്റെര്‍ക്ക് പോലും ടോട്ടല്‍ റണ്‍സ് 160+ പോലും ടച്ച് ചെയ്യാന്‍ കഴിയാതിരുന്ന, 59 മെയ്ഡന്‍ ഓവറുകള്‍ വന്ന വണ്‍ ഓഫ് ദി മോസ്റ്റ് ഡേയ്ഞ്ചറസ് വണ്‍ഡേ സീരീസ് സിന്‍സ് ട്വന്റി ഫസ്റ്റ് സെഞ്ചുറി.

ഓള്‍റെഡി സീരീസ് നഷ്ടപ്പെട്ട ഇന്ത്യ ആറാം ഏകദിനത്തിനായി ഓക്ക്ലാന്‍ഡില്‍ രണ്ടും കല്‍പ്പിച്ചിറങ്ങുകയാണ്, ടോസ് നഷ്ടപ്പെട്ട ഗാംഗുലി ടൂര്‍ണ്ണമെന്റിലെ ടീമിന്റെ മാത്രമല്ല മൊത്തത്തിലെ ആദ്യ ബാറ്റിങ്ങ് ദുരന്തം കണക്കിലെടുത്ത് ബൗളിങ്ങ് സെലക്ട് ചെയ്തു. ജവഗല്‍ ശ്രീനാഥും ആശിഷ് നെഹ്‌റയും അജിത് അഗാര്‍ക്കറും തങ്ങളുടെ ആദ്യ സ്‌പെല്ലുകളില്‍ സ്വിങ്ങും വേഗതയും മുതലെടുത്തപ്പോള്‍ സീരീസില്‍ ഒറ്റത്തവണ മാത്രം ആദ്യം ബാറ്റ് ചെയ്ത ടീം 200 കടന്നു എന്ന ദയനീയാവസ്ഥയിലേക്ക് ന്യൂസീലാണ്ടും വീണു പോകുമെന്നുറപ്പായി.

എന്നാലും സീരീസില്‍ അവസരം കുറച്ചു മാത്രം കിട്ടിയ ലൂ വിന്‍സെന്റ് സ്‌കോട്ട് സ്‌റ്റൈറിസുമായി അഞ്ചാം വിക്കറ്റില്‍ 80 റണ്‍സും പത്താം വിക്കറ്റില്‍ ഷെയിന്‍ ബോണ്ടുമായി 52 റണ്‍സും പാര്‍ട്ണര്‍ഷിപ്പായി പടുത്തുയര്‍ത്തിയപ്പോള്‍ ന്യൂസിലാണ്ട് ബൗളിങ്ങ് സ്‌ക്വാഡ് വെച്ച് 199 എന്ന ഒരു വിന്നിങ്ങ് ടോട്ടല്‍ ഇന്ത്യക്ക് മുന്നില്‍ സൃഷ്ടിക്കപ്പെട്ടു, 199ല്‍ എത്തിയത് തന്നെ ഷെയിന്‍ ബോണ്ട് അവസാന രണ്ടോവറുകളിലായി ഗാംഗുലിക്കും സഹീറിനുമെതിരെയും പായിച്ച മൂന്നു സിക്‌സറുകള്‍ കൊണ്ടാണ് – 37 റണ്‍സാണ് അവസാന രണ്ടോവറില്‍ മാത്രം പിറന്നത്. ഇന്ത്യക്ക് വേണ്ടി ശ്രീനാഥ് 10 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു.

മാസ്സ് ഇലമെന്റ്‌സ് ഇന്‍ക്ലൂഡ് ചെയ്തു കഥ തുടങ്ങുന്നത് പിന്നീടാണ്, അതു വരെ നടന്നത് സേവാഗ് എന്ന ഇതിഹാസത്തിന്റെ മാസ്സ് പെര്‍ഫോര്‍മന്‍സ് കാണിക്കാനുള്ള ഒരു ബേസ് സ്റ്റോറി മാത്രം. 108നും 109നും 122നും തകര്‍ന്നു പോയ ടീം അവരെ സംബന്ധിച്ച് ഇരുനൂറെന്ന ഒരു ഭീമന്‍ വിജലക്ഷ്യത്തിലേക്ക് ബാറ്റേന്താന്‍ ഇറങ്ങുമ്പോള്‍ ആ ടീമില്‍ വിജയപ്രതീക്ഷയുടെ ഒരു ചെറിയ കണിക പോലും വെച്ചു പുലര്‍ത്തിയവര്‍ വളരെ വിരളമാകും.

ഒരു ഭാഗത്ത് ഷെയിന്‍ ബോണ്ടും ഡാരല്‍ ടഫിയും ആന്ദ്രേ ആഡംസും കെയ്ല്‍ മില്‍സും സ്‌കോട്ട് സ്‌റ്റൈറിസും ക്രിസ് ഹാരിസും തയ്യാറായിരുന്നു എറിഞ്ഞു വീഴ്ത്താന്‍, അവര്‍ക്ക് മുന്നില്‍ ക്യാപ്ടന്‍ ഗാംഗുലി തങ്ങളുടെ കൈയിലെ 53 ഇന്നിങ്ങ്‌സ് കൊണ്ട് ഇന്ത്യന്‍ ഓപ്പണിങ്ങില്‍ വിപ്ലവം കൊണ്ടു വന്ന ഇരുപത്തിനാലുകാരനെ കൊണ്ടിറങ്ങുകയാണ്. ഇന്ത്യ സ്റ്റാര്‍ട്ട് ദി ജേര്‍ണി, വീരേന്ദര്‍ സേവാഗ് ആന്‍ഡ് സൗരവ് ഗാംഗുലി ലീഡിങ്ങ് ദി ടീം. ആദ്യ രണ്ടു വിക്കറ്റുകളില്‍ നിന്നു തന്നെ ഇന്ത്യക്ക് മത്സരത്തില്‍ വ്യക്തമായി ആധിപത്യം ലഭിക്കുന്ന കാഴ്ചയാണ് ഓക്ലാന്‍ഡിലെ നിറഞ്ഞു കവിഞ്ഞ കിവീസാരാധകര്‍ പിന്നീട് കാണുന്നത്, ഓപ്പണിങ്ങില്‍ 70ഉം രണ്ടാം വിക്കറ്റില്‍ 72 റണ്‍സും വന്നപ്പോള്‍ ഒരു പരിധി വരെ ഇന്ത്യക്ക് മത്സരത്തില്‍ വ്യക്തമായി ആധിപത്യം ലഭിച്ചിരുന്നു.

ആ രണ്ടു പാര്‍ട്ണര്‍ഷിപ്പുകളിലായി സേവാഗ് അടിച്ചെടുക്കുന്നത് 77 റണ്‍സാണ്, ഡോട് ബോളുകള്‍ ഒരുപാട് വന്ന ഇന്നിങ്ങ്‌സില്‍ നല്ല പന്തുകളെ മാത്രം കാത്തിരുന്ന് സെലക്ട് ചെയ്തു ബൗണ്ടറി കണ്ടെത്തിയപ്പോള്‍ റിക്വയറ്ഡ് റണ്‍റേറ്റ് നാലിനു മുകളില്‍ പോകാതെ നോക്കാനായി. എന്നാല്‍ പിന്നീട് സംഭവിക്കുന്നത് ന്യൂസിലാണ്ട് പേസേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ഒരു കൂട്ടക്കുരുതിയാണ്, സച്ചിനും യുവിക്കും കൈഫിനും സഞ്ജയ് ബംഗാറിനും അഗാര്‍ക്കറിനും ഒന്നും ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ 182ന് 3 വിക്കറ്റ് എന്ന സേഫ് സ്റ്റേജില്‍ നിന്നും സേവാഗിന്റെ വിക്കറ്റ് പോകുന്നതോട് കൂടെ ഒരു അള്‍ട്ടിമേറ്റ് ഡിസാസ്റ്ററിന് തുടക്കം കുറിക്കുകയാണ്. അത് ചെന്നവസാനിക്കുന്നത് പെനാള്‍ട്ടിമേറ്റ് ഓവറിലെ മൂന്നാം പന്തില്‍ 198ന് 9 വിക്കറ്റ് എന്ന പത്താമനെയും പതിനൊന്നാമനെയും അവസാന വിക്കറ്റില്‍ ഒറ്റക്കാക്കേണ്ടി വന്ന ദയനീയാവസ്ഥയിലേക്കാണ്.

ആന്ദ്രേ ആഡംസിന് മുന്നില്‍ നാലാം പന്തില്‍ ലെഗ് ബി ഫോറില്‍ രക്ഷപ്പെട്ട് കിട്ടുന്ന ഒരു റണ്ണില്‍ സ്‌കോര്‍ ലെവലാക്കുന്നു ശ്രീനാഥ്, ആശിഷ് നെഹ്‌റ സ്‌ട്രൈക്കില്‍ വരുന്നു. ധൈര്യം കൈവിടാതെ ക്രീസില്‍ നിലയുറപ്പിക്കുന്ന നെഹ്‌റ സര്‍ക്കിളിനുള്ളിലേക്ക് കയറി നിന്ന ഫീല്‍ഡേഴ്‌സിനെ കാഴ്ച്ചക്കാരാക്കി ഡീപ് മിഡ് വിക്കറ്റിലേക്ക് പന്തിനെ പായിക്കുമ്പോള്‍ ഇന്ത്യന്‍ ടീമും ആരാധകരും ഒരേ സമയം അത്രയും നേരത്തെ നെടുവീര്‍പ്പിനെ വിജയകരമായി പാസ്സ് ചെയ്യുകയാണ്.

ഇന്നതിനെ നോക്കുമ്പോള്‍ ഇന്ത്യക്ക് അതൊരു ആശ്വാസവിജയമായി തോന്നാമെങ്കിലും പച്ചപ്പ് നിറഞ്ഞ പിച്ചുകളില്‍ പടപൊരുതി നേടിയ വിജയമായി ചരിത്രത്താളുകളില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന മത്സരമായിരുക്കമത്, അതിന്റെ രണ്ടാം പകുതി ഒറ്റക്ക് ഫൈറ്റ് ചെയ്തതിന് വീരേന്ദര്‍ സേവാഗിന്റെ പേരുകള്‍ തങ്കലിപികളാല്‍ എഴുതപ്പെടുമെന്നതും തീര്‍ച്ച.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

ഞാന്‍ രോഗത്തിനെതിരെ പോരാടുകയാണ്, ദയവായി ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്..: അന്ന രാജന്‍

ടി20 ലോകകപ്പ് 2024: കരുതിയിരുന്നോ പ്രമുഖരെ, കിരീടം നിലനിർത്താൻ ഇംഗ്ലണ്ട് ഇറങ്ങുന്നത് തകർപ്പൻ ടീമുമായി; മടങ്ങിവരവ് ആഘോഷിക്കാൻ പുലിക്കുട്ടി

ലാലേട്ടനോട് രണ്ട് കഥകൾ പറഞ്ഞു, രണ്ടും വർക്കായില്ല, മൂന്നാമത് പറഞ്ഞ കഥയുടെ ചർച്ച നടക്കുകയാണ്: ഡിജോ ജോസ് ആന്റണി

കീര്‍ത്തിയുടെ കൈയ്യിലുള്ളത് സ്‌ക്രീന്‍ പൊട്ടിയ മൊബൈലോ? ഡാന്‍സ് ക്ലബ്ബിലെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു!

സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ചില്ല; കെഎസ്ആര്‍ടിസിയിലെ പരിശോധന ഫലം നാണംകെടുത്തിയെന്ന് കെബി ഗണേഷ്‌കുമാര്‍

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരം പുറത്ത്

കൊച്ചി കോർപ്പറേഷൻ ഓഫീസിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി, ചൂടിൽ വലഞ്ഞ് ജീവനക്കാർ

ഹോളിവുഡിലൊക്കെ ക്യാരക്ടറിന് ചേരുന്ന ഒരാളെയാണ് സിനിമയിൽ കാസ്റ്റ് ചെയ്യുക: ഭാവന