ബി.സി.സി.ഐ വീണ്ടും കാര്യവട്ടത്തേക്ക്, വരുന്നത് കിടിലന്‍ പോരാട്ടം

കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര മത്സരത്തിന് തയ്യാറെടുക്കുന്നു. ഇതിനുള്ള ശ്രമങ്ങള്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തുടങ്ങി കഴിഞ്ഞു. സെപ്റ്റംബറില്‍ ഇന്ത്യ- ഓസ്ട്രേലിയ മത്സരം ഇവിടെ കൊണ്ടുവരാനാണ് കെസിഎയുടെ ശ്രമം.

നേരത്തെ രണ്ട് ടി20യും ഒരു ഏകദിനവും 10 എ ക്ലാസ് മത്സരങ്ങളും നടന്ന സ്റ്റേഡിയമാണ് ഇത്. പോയ വര്‍ഷം ശ്രീലങ്ക, വിന്‍ഡീസ് ടീമുകള്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒരു മത്സരം ഇവിടെ അനുവദിച്ചെങ്കിലും കോവിഡ് കാരണം നഷ്ടമാവുകയായിരുന്നു.

കരസേന റിക്രൂട്ട്മെന്റ് റാലി, തെരഞ്ഞെടുപ്പ് പ്രചാരണറാലി എന്നിവയ്ക്ക് സ്റ്റേഡിയം വിട്ട് കൊടുത്തതോടെ ആകെ നശിച്ച അവസ്ഥയിലായിരുന്നു മൈതാനം. പിന്നീട് നശിച്ചുതുടങ്ങിയ ഭാഗങ്ങളെല്ലാം കേരള ക്രിക്കറ്റ് അസോസിയേഷന്‍ നന്നാക്കിയെടുത്തു.

ഒന്നരകോടി മുടക്കിയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം പുതുക്കിപ്പണിതത്. ശേഷം പഴയപ്രതാപത്തിലേക്ക് സ്റ്റേഡിയം തിരികെ വന്നുകൊണ്ടിരിക്കുകയാണ്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു