ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ടി 20 ലോകകപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഒരു ടൂർണമെന്റിൽ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തി. നായകനായി സൂര്യകുമാർ യാദവ് തന്നെയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഈ വർഷത്തെ ഏഷ്യ കപ്പിൽ ഏത് ടീമായിരിക്കും കപ്പ് ജേതാക്കളാകുക എന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്.
വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ:
“നമ്മള്‍ ലോക ചാംപ്യന്‍മാരാണ്. അടുത്തിടെയാണ് ലോകകപ്പ് വിജയിച്ചത് (2024ലെ ഐസിസി ടി20 ലോകകപ്പ്). ഏഷ്യാ കപ്പിലെ ബെസ്റ്റ് ടീം നമ്മളാണെന്നു എനിക്കുറപ്പുണ്ട്”
വിരേന്ദർ സെവാഗ് തുടർന്നു:
” നമ്മുടേത് വളരെ മികച്ച സ്‌ക്വാഡാണെന്നു ഞാന്‍ കരുതുന്നു. സൂര്യകുമാർ യാദവ് ടീമിനെ മുന്നില്‍ നിന്നു നയിച്ചു കൊണ്ടിരിക്കുകയാണ്. ടി20 ഫോര്‍മാറ്റിലെ ടോപ് പ്ലെയറും കൂടിയാണ് അദ്ദേഹം. സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ നമ്മള്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നതു എനിക്കുറപ്പാണ് കാരണം സ്‌കൈ സ്ഥിരം ടി20 നായകനായ ശേഷം നേരത്തേ ടീമിന്റെ പ്രകടനങ്ങള്‍ നമ്മള്‍ കണ്ടിട്ടുള്ളതുമാണ്. ഒരുപാട് ടി20 മല്‍സരങ്ങള്‍ അദ്ദേഹത്തിനു കീഴില്‍ നമ്മള്‍ ജയിച്ചു. നമുക്ക് ഇനി ഏഷ്യാ കപ്പും സ്വന്തമാക്കാന്‍ കഴിയുമെന്നു എനിക്ക് ഉറപ്പാണ്” വിരേന്ദർ സെവാഗ് പറഞ്ഞു.