എന്നെക്കാൾ മിടുക്കനാണ് ആ താരം, ഇതുപോലെ ഒരു പ്രതിഭയെ ഞാൻ വേറെ കണ്ടിട്ടില്ല: രവിചന്ദ്രൻ അശ്വിൻ

ഇന്ന് തുടങ്ങുന്ന  ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിന് മുന്നോടിയായി തൻ്റെ ദീർഘകാല സ്പിൻ ബൗളിംഗ് പങ്കാളിയായ രവീന്ദ്ര ജഡേജ തന്നെക്കാൾ പ്രതിഭാധനനായ ക്രിക്കറ്റ് കളിക്കാരനാണെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 6000 റൺസും 600 വിക്കറ്റ് കപിൽ ദേവിന് ശേഷം സ്വന്തമാക്കുന്ന താരമായി ജഡേജ മാറിയത് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിന് എതിരായ മത്സരത്തിനിടെ ആയിരുന്നു.

ബോളിങ്ങിൽ തന്റെ ഒമ്പത് ഓവറിൽ 3/26 എന്ന കണക്കിൽ 36-കാരൻ ഇംഗ്ലീഷ് നിരയെ തകർക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അവിടെ തൻ്റെ 600-ാം അന്താരാഷ്ട്ര വിക്കറ്റ് നേടി, ജഡേജ, കപിൽ, അശ്വിൻ, ഹർഭജൻ സിംഗ്, അനിൽ കുംബ്ലെ എന്നിവർക്കൊപ്പം അവിശ്വസനീയമായ നേട്ടം കൈവരിക്കാൻ ജഡേജക്ക് ആയി.

തൻ്റെ യൂട്യൂബ് ചാനലിൽ ജഡേജയെക്കുറിച്ച് സംസാരിച്ച അശ്വിൻ ഇങ്ങനെ പറഞ്ഞു

“ജഡേജ കഴിവുള്ള താരമാണ്. എന്നേക്കാൾ മിടുക്കനാണ്. ജന്മനാ അത്ലറ്റാണ്. ശാരീരിക ക്ഷമതയിലാണ് അദ്ദേഹത്തിൻ്റെ പ്രധാന നേട്ടങ്ങൾ. അവൻ സ്വാഭാവികമായും ഫിറ്റാണ്. ഈ പ്രായത്തിലും, മിഡ് വിക്കറ്റിൽ നിൽക്കുമ്പോൾ, അയാൾക്ക് ഡീപ് സ്ക്വയർ ലെഗ് വരെ പ്രദേശം മുഴുവൻ കവർ ചെയ്യാൻ കഴിയും. അവന്റെ നേട്ടത്തിൽ സന്തോഷം .”

ജഡേജയുടെ ബൗളിംഗ് പവർ തുടർന്നാൽ ചാമ്പ്യൻസ് ട്രോഫിയിലും അത് ഇന്ത്യക്ക് ഗുണം ചെയുന്ന കാര്യമാണ്.

Latest Stories

കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്; നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി വീണ

പാലക്കാട് ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു; തകർന്നത് പാലക്കാട്- തൃശൂർ രണ്ടുവരി പാത

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ റോഡ് ഷോയും ആഘോഷവും; കൂട്ടബലാത്സംഗ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി

'മോഹൻലാലോ മമ്മൂട്ടിയോ? ഇത് അൽപ്പം അന്യായമായ ചോദ്യമാണ്..; കിടിലൻ മറുപടി നൽകി നടി മാളവിക മോഹനൻ

'മധുരയില്‍ നിന്നും വിജയ് മത്സരിക്കും; ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും; തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും'; അതിരുവിട്ട ആത്മവിശ്വാസവുമായി തമിഴക വെട്രി കഴകം

കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് കടലിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികൾ

കോഴിക്കോട് ജില്ലയിൽ കാറ്റും മഴയും, നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

'350 ദിവസത്തോളം വെറുതെ ഇരുന്നു, അദ്ദേഹത്തെ ഞാൻ ബ്ലോക്ക് ആക്കിയിരിക്കുകയാണ്'; സംവിധായകൻ ശങ്കറിൽ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ്‌ എഡിറ്റർ ഷമീർ മുഹമ്മദ്

അമിത് ഷായ്‌ക്കെതിരായ മാനനഷ്ടക്കേസ്; രാഹുൽഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

IPL 2025: എലിമിനേറ്ററിൽ ആ ടീമിനെ എങ്ങാനും ആർസിബിക്ക് കിട്ടിയാൽ തീർന്നു കഥ, അതിന് മുമ്പ്...; കോഹ്‌ലിക്കും കൂട്ടർക്കും അപായ സൂചന നൽകി ആകാശ് ചോപ്ര