ഞങ്ങൾ തോറ്റത് ആ കാരണം കൊണ്ടാണ്, ഇല്ലെങ്കിൽ ഗില്ലും കൂട്ടരും ഞങ്ങൾ കപ്പ് ഉയർത്തുന്നത് കണ്ടേനെ: ബെൻ സ്റ്റോക്സ്

ആൻഡേഴ്സൺ-ടെണ്ടുൽക്കറിലെ പരമ്പരയിലെ നിർണായകമായ അ‍ഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് റൺസ് വിജയം. മുഹമ്മദ് സിറാജിന്റെ സംഹാരതാണ്ഡവത്തിനാണ് ഇംഗ്ലണ്ട് ഇരയായത്. കൂടാതെ സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയുടെയും ബോളിം​ഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഇതോടെ അ‍ഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയിൽ അവസാനിച്ചു.

ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് 367 റൺസിന് ഓൾഔട്ടായി. നാലാം ​ദിനം രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിൽ ബാറ്റിം​ഗ് പുനഃരാരംഭിച്ച ഇം​ഗ്ലണ്ടിനെ സിറാജും പ്രസിദ്ധും ചേർന്ന് വരിഞ്ഞ് മുറുക്കുന്ന കാഴ്ചയാണ് കാണാനായത്. രണ്ടാം ഇന്നിം​ഗ്സിൽ സിറാജ് അ‍ഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രസിദ്ധ് നാല് വിക്കറ്റ് വീഴ്ത്തി സപ്പോർട്ടിം​ഗ് ശക്തിയായി. ആകാശ് ദീപ് ഒരു വിക്കറ്റ് വീഴ്ത്തി.

മത്സരത്തിനിടയിൽ ഇംഗ്ലണ്ട് ബോളർ ക്രിസ് വോക്‌സിന്റെ ഇടം കൈക്ക് പരിക്കേറ്റിരുന്നു. അത് വക വെക്കാതെയാണ് താരം അവസാന വിക്കറ്റിലേക്ക് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. മത്സരം തൊൽകാനുള്ള കാരണവും അത് തന്നെയാണെന്നാണ് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് പറയുന്നത്. ‘അദ്ദേഹത്തിന്റെ പരിക്കാണ് ഞങ്ങളുടെ പദ്ധതികളെ തകർത്തത്’, ഇരു ടീമുകളും മികച്ച പോരാട്ട വീര്യം കാണിച്ചു, അഭിനന്ദനങൾ’ ബെൻ സ്റ്റോക്സ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ