ആ താരമായിരുന്നു ഞങ്ങളുടെ ടീമിൽ എല്ലാം, അദ്ദേഹം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് നന്നായി അറിയുന്നുണ്ട്: സഞ്ജു സാംസൺ

മാർച്ച് 22 മുതൽ ആരംഭിക്കുന്ന ഐപിഎലിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ. മലയാളി താരമായ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൽ ഇത്തവണ ഇംഗ്ലണ്ട് താരം ജോസ് ബട്ലർ ടീമിന്റെ ഭാഗമല്ല. കഴിഞ്ഞ വർഷം നടന്ന മെഗാ താരലേലത്തിൽ താരത്തിനെ സ്വന്തമാക്കിയത് ഗുജറാത്ത് ടൈറ്റൻസാണ്.

രാജസ്ഥാൻ റോയൽസിനോടൊപ്പം 7 വർഷമാണ് ജോസ് ബട്ലർ കളിച്ചത്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ടീമിനെ എന്നും ഉന്നതങ്ങളിൽ എത്തിച്ച താരമാണ് അദ്ദേഹം. എന്നാൽ ഇത്തവണത്തെ ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായി ജോസ് ബട്ലർ ഇല്ലാത്തതിൽ വിഷമം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ.

സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ:

” ജോസ് ബട്‌ലർ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഏഴ് വർഷത്തോളം ഞങ്ങൾ ഒരുമിച്ച് കളിച്ചു, ഒരു നീണ്ട ബാറ്റിംഗ് പങ്കാളിത്തം രൂപപ്പെടുത്തി. ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാമായിരുന്നു, എപ്പോഴും ബന്ധം പുലർത്തിയിരുന്നു. അദ്ദേഹം എനിക്ക് ഒരു മൂത്ത സഹോദരനെപ്പോലെയായിരുന്നു. ഞങ്ങൾ ബട്ലറെ നിലനിർത്താൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ ഞങ്ങളുടെ കൈയ്യിൽ നിന്നും പോയി. പുതിയ ടീമിനൊപ്പം മികച്ച ഒരു സീസൺ ബട്ലർക്ക് പൂർത്തിയാക്കാൻ കഴിയട്ടെ” സഞ്ജു സാംസൺ പറഞ്ഞു.

മാർച്ച് 22 മുതലാണ് ഇത്തവണത്തെ ഐപിഎൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ആദ്യ മത്സരം കഴിഞ്ഞ വർഷത്തെ കപ്പ് ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ്.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്