ആ കിരീടം നിങ്ങളെ മിസ് ചെയ്യും കിംഗ്, എല്ലാം നേടിയിട്ടും അവസാന യുദ്ധത്തിൽ തോറ്റ് കോഹ്‌ലി; ഇനി ഒരു അങ്കത്തിന് അയാൾ ആ ചുവന്ന ജേഴ്സിയിൽ വന്നേക്കില്ല; കാരണം നോക്കാം

“പ്രായമാകുന്നു, എല്ലാ കാലവും എനിക്ക് പഴയത് പോലെ കളിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഒരു നാൾ ഞാൻ ഏറെ സ്നേഹിച്ച ഈ കളിയോട് എനിക്ക് വിടപറയേണ്ടതായി വരും. പിന്നെയുള്ള കുറെ മാളുകൾ നിങ്ങൾക്ക് മുന്നിൽ ഞാൻ എത്തില്ല” വിരാട് കോഹ്‌ലി ആർസിബി പങ്കുവെച്ച ഒരു വിഡിയോയിൽ അടുത്തിടെ പറഞ്ഞ വാക്കുകളാണ് ഇത്. ഈ വീഡിയോ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ പല കോഹ്‌ലി ആരാധകർ ഉള്ളുകൊണ്ട് ആ സത്യം പതുക്കെ മനസിലാക്കി തുടങ്ങി. തങ്ങൾ ഏറെ സ്നേഹിച്ച ആ മാന്ത്രികന്റെ മായാജാലങ്ങൾ ഒരുപാട് കാലം ഇനി കാണാൻ കഴിയില്ല എന്ന സത്യം. വിരാട് കോഹ്‌ലി പറഞ്ഞ ആ സമയം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ഒരുമിച്ച് വരില്ലെങ്കിലും ടി 20 പോലെ ഉള്ള ഹ്രിസ്വ ഫോർമാറ്റിൽ അത് ഉടൻ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പിക്കാം.

ഏറ്റവും മികച്ച ഫോമിൽ കളിച്ച് ഓറഞ്ച് ക്യാപ് റേസിൽ മുന്നിൽ നിൽക്കുമ്പോൾ പോലും സ്വരം നന്നായി നിൽക്കുമ്പോൾ പാട്ട് നിർത്തുക എന്ന തത്വത്തിൽ വിശ്വസിച്ചുകൊണ്ട് അയാൾ ആ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ്. ഇനി ഒരു അങ്കത്തിൽ ചിലപ്പോൾ ധോണിയുമായി കളത്തിൽ വന്നേക്കില്ല എന്ന ഉറപ്പിൽ ലാസ്റ് ഡാൻസ് എന്ന വിശേഷണമാണ് കോഹ്‌ലി തന്നെ നൽകിയത്. ധോണിയെ പോലെ തന്നെ ചിലപ്പോൾ താനും ഈ സീസണോടെ ബൂട്ടഴിക്കും എന്ന സൂചനയും കിംഗ് നൽകുന്നു. ടെസ്റ്റ് ഫോർമാറ്റിൽ കുറഞ്ഞത് ഒരു 4 വർഷമെങ്കിലും കളിക്കാനുള്ള ഫിറ്റ്നസ് ഉള്ള താരം യുവതാരങ്ങൾക്കായി വൈറ്റ് ബോൾ ഫോർമാറ്റിൽ നിന്ന് വഴി മാറി കൊടുക്കുന്നു.

ഇതിൽ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വന്നാൽ ആദ്യ സീസൺ മുതൽ കളിച്ചിട്ടും ഒരു കിരീടം പോലും നേടാൻ സാധിക്കാത്ത ആർസിബി എന്ന ആരാധകരുടെ സ്വന്തം എന്റർടൈന്റ്‌ണ്മെന്റ് ടീമിന്റെ എല്ലാം എല്ലാമാണ് അയാൾ. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം, ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമൻ, ഒരേ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം, ലീഗ് ചരിത്രത്തിലെ ടോപ് സ്‌കോറർ തുടങ്ങി നേടാൻ സാധിക്കുന്ന പല നേട്ടങ്ങളും സ്വന്തമാക്കിയിട്ടും അയാൾക്ക് ടീമിന് ഏറ്റവും ആവശ്യം ഉള്ള കിരീടം മാത്രം കൊടുക്കാനായില്ല.

ബാറ്റർമാരുടെ മികവ് കൊണ്ട് സമ്പന്നമായ ആർസിബിയെ പലപ്പോഴും ബോളര്മാരുടെ മോശം ഫോം തന്നെയാണ് ചതിച്ചിട്ടുള്ളത്. എന്നാൽ ആരൊക്കെ മോശം പ്രകടനം നടത്തിയാലും, ആരൊക്കെ ചതിച്ചാലും ഈ കാലയളവ് മുഴുവൻ സ്ഥിരതയോടെ കളിച്ച് ടീമിനൊപ്പം നിൽക്കാൻ അയാൾക്കായി. കിരീടമില്ലാത്ത ടീം, ചെണ്ടകൾ എന്നൊക്കെ വിളികൾ കേട്ടിട്ടും ടീം മാറാൻ പലരും പറഞ്ഞിട്ടുണ്ടെങ്കിലും കോഹ്‌ലി ടീമിനൊപ്പം നിന്നു, ഒരു സാലയും കപ്പ് ഇല്ലെങ്കിലും താൻ ഈ ടീം വിടില്ല എന്ന ഉറപ്പിൽ. മുഖൈ എതിരാളികളായ രോഹിത് ധോണി തുടങ്ങിയവർ 5 വീതം കിരീടം നേടി നിന്നപ്പോഴും ഒരു കപ്പ് ഇല്ലാതെയും ആർസിബിക്ക് ആരാധകരെ കൂട്ടാൻ അയാളിലെ ബ്രാൻഡിനായി.

ഇത്തവണത്തെ സീസണിൽ തുടക്കം പിഴച്ചിട്ട് എല്ലാവരും കളിയാക്കിയ ടീമിനെ പ്ലേ ഓഫിൽ എത്തിക്കാൻ അയാൾക്കായി. ഒടുവിൽ എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥനോട് തോറ്റ് മടങ്ങുമ്പോൾ അയാൾ കരഞ്ഞു. ഇനി ഒരു പോരാട്ടത്തിന് അയാൾ ഈ ജേഴ്സി അണിഞ്ഞ് ആളുകളുടെ മുന്നിൽ എത്തുമോ എന്ന ആശങ്കയിൽ അയാളെ സ്നേഹിക്കുന്ന ആരാധകരും..

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക