ശാസ്ത്രിയുടെ നിര്‍ദേശത്തിന് 'പുല്ലുവില' കല്‍പ്പിച്ച താക്കൂര്‍; സംഭവം വെളിപ്പെടുത്തി അശ്വിന്‍

ഇന്ത്യയുടെ ഓസീസ് പര്യടനം ഏറെ സംഭവബഹുലമായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ താരം ആര്‍.അശ്വിനും ഇന്ത്യയുടെ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറും ചേര്‍ന്ന് ടെസ്റ്റ് പരമ്പരയ്ക്കിടെ സംഭവിച്ച് രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. ശര്‍ദുല്‍ താക്കൂറുമായി ബന്ധപ്പെട്ട രസകരമായ കാര്യമാണ് ഇവര്‍ പങ്കുവെച്ചത്.

സിഡ്‌നി ടെസ്റ്റിനിടെ അശ്വിനും വിഹാരിയും ബാറ്റു ചെയ്യന്നതിനിടെ ഇരുവരെയും ധരിപ്പിക്കാനായി ഒരു സന്ദേശം കോച്ച് രവി ശാസ്ത്രി താക്കൂറിനെ പറഞ്ഞേല്‍പ്പിച്ചു. ഈ സമയം താക്കൂര്‍ അടിമുടി വിറയ്ക്കുകയായിരുന്നു എന്ന് ശ്രീധര്‍ പറഞ്ഞു. അശ്വിന്‍ ലിയോണിന് എതിരേയും, വിഹാരി ഫാസ്റ്റ് ബോളേഴ്സിന് എതിരേയും ബാറ്റ് ചെയ്യണം എന്നതായിരുന്നു ശാസ്ത്രി താക്കൂറിനോട് പറയാന്‍ ഏല്‍പ്പിച്ച കാര്യം.

ഇക്കാര്യം പറയാന്‍ താക്കൂര്‍ തങ്ങളുടെ അടുത്തേയ്ക്ക് വന്നപ്പോള്‍ വല്ലാതെ കിതയ്ക്കുകയായിരുന്നു എന്ന് അശ്വിന്‍ പറഞ്ഞു. “ഞങ്ങളുടെ അടുത്ത് എത്തുമ്പോള്‍ അണയ്ക്കുകയായിരുന്നു അവന്‍. ഡ്രസിംഗ് റൂമില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ അവര്‍ പറഞ്ഞയച്ചിട്ടുണ്ടെന്ന് അവന്‍ പറഞ്ഞു. എന്നാല്‍ അവര്‍ പറഞ്ഞത് നിങ്ങളോട് ഞാന്‍ പറയുന്നില്ല എന്ന് അവന്‍ പറഞ്ഞു. നിങ്ങള്‍ നന്നായി കളിക്കുന്നുണ്ട്. അത് തുടരുക എന്നാണ് അവന്‍ പറഞ്ഞത്” അശ്വിന്‍ പറഞ്ഞു.

ശാസ്ത്രി പറഞ്ഞത് അപ്പാടെ താക്കൂര്‍ അവരോട് പറഞ്ഞില്ലെങ്കിലും കോച്ച് പ്രതീക്ഷിച്ചത് എന്താണോ അതേപോലെ തന്നെയാണ് വിഹാരിയും അശ്വിനും കളിച്ചത്. നിര്‍ണായക മത്സരത്തില്‍ സമനില പിടിക്കുകയും ചെയ്തു.

Latest Stories

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ