രോഹിത് പറഞ്ഞ പോലെ പരീക്ഷണങ്ങൾ തുടരും, ഹോങ്കോങ്ങിന് എതിരെയുള്ള ഇലവൻ ഇങ്ങനെ

ബുധനാഴ്ച നടക്കുന്ന ഏഷ്യാ കപ്പിലെ തങ്ങളുടെ രണ്ടാമത്തെയും അവസാനത്തെയും ഗ്രൂപ്പ് ലീഗ് മത്സരത്തിൽ ഹോങ്കോങ്ങിനെ ചുരുട്ടാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ, കെഎൽ രാഹുലിന് തന്റെ താളം വീണ്ടെടുക്കാൻ ഇതിലും എളുപ്പമുള്ള എതിരാളിന്റെ കിട്ടാനില്ല

ബാറ്റുകൊണ്ടും പന്തുകൊണ്ടും സമ്പൂർണ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഹാർദിക് പാണ്ഡ്യ 33 റൺസും 3 മൂന്ന് വിക്കറ്റും വീഴ്ത്തി. 35 റൺസുമായി വിരാട് കോഹ്‌ലിയും റൺ സ്‌കോറിംഗിലേക്ക് തിരിച്ചെത്തി. ഹോങ്കോങ്ങിനെതിരെ കുറച്ച് സ്ഥിരത കാണിക്കാനും ആധിപത്യം പുലർത്താനും അവർ ആഗ്രഹിക്കുന്നു.

മറുവശത്ത് തിരാളികളായ ഹോംഗ് കോങ്ങ് ആകട്ടെ വലിയ വേദിയിൽ ഒരു അട്ടിമറി ഒന്നും പ്രതീക്ഷിക്കുന്നില്ല എങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ആഗ്രഹിച്ചാണ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്. യോഗ്യതാ മത്സരത്തിൽ മികച്ചുനിൽക്കുകയും കഠിനമായ സാഹചര്യത്തിൽ അവർ കരകയറാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്തു. കിഞ്ചിത് ഷാത് നിസാക്കത്ത് ഖാൻ അവർക്ക് ഒരുപാട് നല്ല താരങ്ങളുണ്ട് , അവർ ഇന്ത്യയ്‌ക്കെതിരെ വീണ്ടും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ടീം പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല എങ്കിലും ബാറ്റിംഗ് ഓർഡറിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. പരീക്ഷണങ്ങൾ തുടർന്നാൽ ഓപ്പണറായി രാഹുലിന് പകരം പന്ത് ഇറങ്ങിയാലും അത്ഭുതപ്പെടാനില്ല.

ഇന്ത്യ: രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹൽ

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്