വിരാടിന്റെ കുഴപ്പം എന്തെന്ന് പറഞ്ഞ് സച്ചിന്‍, രോഹിത്തിനെയും വിലയിരുത്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. ടീമിന്റെ വിജയത്തിനിടയിലും അവരെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യമുണ്ട്, ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഫോം. പരമ്പരയില്‍ ഇതുവരെ 62 റണ്‍സ് മാത്രമേ വിരാട് കോഹ്ലി സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഓഫ് സ്റ്റമ്പിന് പുറത്തേക്കു പോകുന്ന പന്തുകളില്‍ ഔട്ടാകുന്നതും കോഹ്ലി ശീലമാക്കുന്നു. ഈ സാഹചര്യത്തില്‍ കോഹ്ലിയുടെ ശരിക്കുള്ള പ്രശ്‌നം എന്തെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നു.

വിരാടിന് മികച്ച തുടക്കമല്ല ലഭിച്ചത്. ബാറ്റിംഗ് നന്നായി ആരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചിന്തയില്‍ വരും. മനസാണ് ശരിക്കും സാങ്കേതിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. കാരണം അമിതമായ ആകാംക്ഷ ക്രീസിലെ ചലനങ്ങളെ ബാധിക്കും. ബാറ്റ്‌സ്മാന്‍ നല്ല ഫോമിലല്ലെങ്കില്‍ പന്തില്‍ ആവശ്യമില്ലാതെ ബാറ്റ്‌വെയ്ക്കുകയും പാദങ്ങള്‍ അനക്കാതെ ഷോട്ടു കളിക്കുകയും ചെയ്യും. എല്ലാവര്‍ക്കും അങ്ങനെ സംഭവിക്കുന്നതാണ്. മനസും ശരീരവും പൊരുത്തപ്പെടുന്നത് കൂടിയാണ് ഒരു ബാറ്റ്‌സ്മാന്റെ ഫോം-സച്ചിന്‍ പറഞ്ഞു.

രോഹിത്തിന്റെ കാര്യമെടുത്താല്‍ വിട്ടുകളയേണ്ട പന്തുകളെ വിട്ടുകളയുക തന്നെ ചെയ്തു. രോഹിത്തിന്റെ പ്രതിരോധവും ഉജ്ജ്വലമായിരുന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാന്‍ പാകത്തില്‍ തന്റെ ബാറ്റിംഗ് ശൈലി മാറ്റാന്‍ കഴിയുമെന്ന് രോഹിത് തെളിയിച്ചതായും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍