ബുംറ എല്ലാം ചിരിയില്‍ ഒതുക്കിയിട്ടും കണ്ണുരുട്ടലുമായി ജാന്‍സണ്‍, ഒടുവില്‍ ക്ഷമ നശിച്ച് മുഖാമുഖം

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി ജസ്പ്രീത് ബുംറ, മാര്‍ക്കോ ജാന്‍സണ്‍ പോര്. ഇന്ത്യന്‍ ഇന്നിംഗ്സില്‍ 54ാം ഓവറിലായിരുന്നു സംഭവം.

ഓവറിലെ ആദ്യത്തെ ബോള്‍ ബൗണ്‍സറായിരുന്നു. ബുംറ വമ്പന്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും ടൈമിംഗ് പാളിയതോടെ വലതുതോളിലാണ് വന്നുപതിച്ചത്. അടുത്തതും സമാനമായ ബോളായിരുന്നു. ഫലം ആദ്യത്തേതു തന്നെയായിരുന്നു. തോളില്‍ തന്നെയാണ് പന്ത് പതിച്ചത്. ബുംറ ചിരിയോടെയായിരുന്നു ഇതിനോടു പ്രതികരിച്ചതെങ്കില്‍ മറുവശത്ത് ജാന്‍സണ്‍ കണ്ണുരുട്ടി പ്രകോപിപ്പിക്കാന്‍ നോക്കുകയായിരുന്നു.

തുടര്‍ന്നുള്ള ബോളും ഷോര്‍ട്ട് തന്നെ. ഷോട്ടിനു ശ്രമിച്ച് ബുംറ വീണ്ടും പരാജയപ്പെട്ടു, പന്ത് തോളിലും തട്ടിത്തെറിച്ചു. ജാന്‍സണിന്റെ കണ്ണുരുട്ടലും ബുംറയുടെ ചിരിയും തുടര്‍ന്നു. എന്നാല്‍ നാലാമത്തെ ബോളിനു ശേഷം രംഗം വഷളായി. ഇത്തവണയും ഷോട്ടിനു മുതിര്‍ന്ന ബുംറ പരാജയപ്പെട്ട ശേഷം ജാന്‍സണ്‍ കണ്ണുരുട്ടകയും പ്രകോപനപരമായി എന്തോ പറയുകയും ചെയ്തു. ഇതോടെ ബുംറയും ചൂടായി.

തിരിച്ചും എന്തോ പറയുന്നതിനൊപ്പം ജാന്‍സണെ കൈകൊണ്ട് അടുത്തേക്ക് വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും മുഖാമുഖം നിന്ന് കൊമ്പുകോര്‍ത്തതോടെ അമ്പയര്‍ ഓടിയെത്തി ഇരുവരെയും പിന്മാറ്റി. ദക്ഷിണാഫ്രിക്കന്‍ താരങ്ങളും നോണ്‍ സ്ട്രൈക്കറായ ഹനുമാ വിഹാരിയും ഇടപെട്ട് രംഗം ശാന്തമാക്കി. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന താരമാണ് ജാന്‍സണ്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ