റിസർവേഷൻ കാറ്റഗറിയിൽ ടീമിലേയ്ക്ക് എത്തപ്പെട്ട ഒരൊറ്റ കാരണത്താൽ എതിരാളികളാലും, സ്വന്തം ടീമംഗങ്ങളാലും ഗ്രൗണ്ടിൽ അവഗണനകളും പരിഹാസങ്ങളും ഇത്രയുമധികം നേരിട്ടൊരു ക്രിക്കറ്റ് താരത്തെ ഞാൻ മുൻപൊരിക്കലും കണ്ടിട്ടില്ല. എന്നാൽ ഓരോ ദുർഘട സാഹചര്യത്തിലും നമ്മെ അതിശയിപ്പിക്കും വിധമാണ് ബാവുമ ഗ്രൗണ്ടിൽ പെരുമാറിയിരുന്നത്. ക്രിക്കറ്റ് ലോകം ക്യാപ്റ്റൻ കൂളെന്ന് വിളിക്കുന്ന ധോണി സമർദ്ദത്തിൽ ഉലഞ്ഞു നിയന്ത്രണം നഷ്ടമായി ഗ്രൗണ്ടിൽ രോക്ഷാകുലനാകുന്നത് നാം കണ്ടിട്ടുണ്ട്.
ചിരിയുടെ പറുദീസയായ വില്ലിച്ചായാന്റെ മുഖത്തും രോഷത്തിന്റെ കാട്ടുതീ പുകയുന്നത് നാം ഒരിക്കലെങ്കിലും ഗ്രൗണ്ടിനുള്ളിൽ കണ്ടിട്ടുണ്ട്. ടെമ്പാ ബാവുമയെന്ന കളിക്കാരനിലും, ക്യാപ്റ്റനിലും, ഗ്രൗണ്ടിനുള്ളിൽ വെച്ച് കണ്ണിമചിമ്മി മറയുന്ന ദൈർഘ്യത്തിന്റെ വ്യത്യാസത്തിൽ പോലും യാതൊരു അമർഷത്തിന്റെയോ നീരസത്തിന്റെയോ ഭാവങ്ങൾ ഒരിക്കൽ പോലും പ്രകടമാക്കിയിട്ടുണ്ടാകില്ല..
ശാന്തമായ പ്രകൃതിയെക്കാൾ സുന്ദരമായിരുന്നു ബാവുമയെന്ന താരത്തിന്റെ ഗ്രൗണ്ടിലെ ഓരോ ചലനങ്ങളും. എതിരാളികളുടെ പരിഹാസങ്ങളെക്കാൾ ഗ്രൗണ്ടിൽ ആ മനുഷ്യനെ വേദനിപ്പിച്ചിട്ടുണ്ടാവുക സഹതാരങ്ങളുടെ അവഗണന തന്നെയായിരിക്കണം. സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റിന്റെ ചരിത്ര ഷെൽഫിലേക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കീരിടമെത്തുമ്പോൾ, സൗത്ത് ആഫ്രിക്കയുടെ ചരിത്രത്തിലേക്ക്, സൗത്ത് ആഫ്രിക്കയുടെ അസ്‌തമിക്കാത്ത ക്രിക്കറ്റ് പോരാട്ട വീര്യത്തിലേക്ക് പ്രതീക്ഷകളുടെ പ്രചോദനത്തിന്റെ ചരിത്ര പ്രതീകമായിട്ടായിരിക്കും ക്രിക്കറ്റ് ലോകം അയാളെ അടയാളപ്പെടുത്തുക..
The Real Captain Cool
Temba Bavuma🫀🤍
കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ
എഴുത്ത്: പ്രിൻസ് ആർ