പുതുചരിത്രം, ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഇനി ടെംബ ബവുമ നയിക്കും

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ടി20 നായകനായി ടെംബ ബവുമയെ നിയമിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരനെന്ന നേട്ടം ബവുമ സ്വന്തമാക്കി. ടെസ്റ്റ് ടീമിനെ ഡീന്‍ എല്‍ഗാര്‍ നയിക്കുമ്പോള്‍ ബവുമ ഉപനായകനായി ഉണ്ടാകും.

“പ്രോട്ടീസിനെ നയിക്കുക എന്നത് ഞാന്‍ കൊണ്ടു നടന്ന ഒരു സ്വപ്നമായിരുന്നു. അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. മഹത്തായ ബഹുമതിയാണ് ഇത്. ഈ ഉത്തരവാദിത്വം നിസാരമായി കാണാവുന്ന ഒന്നല്ല. ടീമിനെ മൂന്ന് ഐ.സി.സി ലോക കപ്പുകളിലേക്കും നയിക്കാനാണ് ശ്രമം” ബവുമ പറഞ്ഞു.

Temba Bavuma returns to South Africa team for final Test as Joe Root targets greatest moment as England captain | The National

2014-15 മുതല്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ അംഗമായിരുന്ന ബവുമ പരിമിത ഓവര്‍ ടീമുകളില്‍ 2019-20 കാലം മുതലാണ് സജീവമാകുന്നത്. ഏകദിനത്തില്‍ 55.83 ശരാശരിയും ടി20യില്‍ 35.57 റണ്‍സ് ശരാശരിയുമുള്ള ബവുമയുടെ ടി20 സ്‌ട്രൈക്ക് റേറ്റ് 133.15ആണ്.

നിലവില്‍ എല്ലാ ഫോര്‍മാറ്റിലുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ക്വിന്റന്‍ ഡി കോക്കായിരുന്നു ടീമിന്റെ നായകന്‍. കോക്കിനെ മാറ്റിയാണ് പുതിയ നായകന്‍മാരെ അധികൃതര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ