കളിയാക്കി ചിരിച്ചവരോട് പറഞ്ഞേക്ക്, ചെറുക്കൻ തീയായി തിരിച്ചുവന്നെന്ന്; ഏകദിന കപ്പിൽ മിന്നിത്തിളങ്ങി പൃഥ്വി ഷാ; അപൂർവ നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യക്കാരനായി താരം

ലക്ഷ്യം മുന്നിൽ കണ്ടാണ് പൃഥ്വി ഷാ ഇംഗ്ലണ്ട് തീരത്ത് എത്തിയത്. ഒരു കാലത്ത് ‘അടുത്ത സൂപ്പർ താരം’ ആയി കണക്കാക്കപ്പെട്ടിരുന്ന ഷായുടെ കരിയർ വളർച്ച കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിക്കുകളാലും ഫീൽഡിന് പുറത്തുള്ള വിവാദങ്ങളാലും മങ്ങി പോയിരുന്നു. 2018 ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് സെഞ്ചുറിയോടെ ആരംഭിച്ച ഒരു അന്താരാഷ്ട്ര കരിയർ ക്രമേണ എവിടെയും എത്തിയില്ല. എന്നിരുന്നാലും, എന്തുകൊണ്ടാണ് തന്നെ എഴുതി തള്ളരുത് എന്ന് തെളിയിച്ചുകൊണ്ട് മികച്ച പ്രകടനം നടത്തി തിങ്ങിയിരിക്കുകയാണ് ഇപ്പോൾ താരം,

ബുധനാഴ്ച സോമർസെറ്റിനെതിരായ ഇംഗ്ലണ്ടിന്റെ ഏകദിന കപ്പ് ടൂർണമെന്റിൽ നോർത്താംപ്ടൺഷെയറിന് വേണ്ടി 153 പന്തിൽ 244 റൺസ് നേടിയതോടെ, മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഷാ മാറി. ചേതേശ്വർ പൂജാരയ്ക്ക് ശേഷം ടൂർണമെന്റിൽ 150-ലധികം സ്കോർ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് 23-കാരൻ. ഷാ 81 പന്തിൽ 100 ​​റൺസ് തികച്ചപ്പോൾ ശേഷം 129 പന്തിൽ 200 റൺസ് തികച്ചു.

തന്റെ കന്നി കൗണ്ടി സീസണിൽ കളിക്കുന്ന ഇരുപത്തിമൂന്നുകാരൻ 28 ഫോറുകളും 11 സിക്‌സറുകളും തന്റെ രണ്ടാം ലിസ്റ്റ് എ ഡബിൾ സെഞ്ച്വറി നേടി. 2020-21ൽ വിജയ് ഹസാരെ ട്രോഫി സെമിഫൈനലിൽ കർണാടകയ്‌ക്കെതിരെ 165 റൺസ് നേടിയതിന് ശേഷം ഇത് അദ്ദേഹത്തിന്റെ ഒമ്പതാമത്തെ ലിസ്റ്റ് എ സെഞ്ചുറിയായിരുന്നു.

നോർത്താംപ്ടൺഷയറിന് വേണ്ടി തന്റെ മൂന്നാം മത്സരം കളിച്ച ഷാ 81 പന്തിൽ തന്റെ കന്നി സെഞ്ച്വറി നേടി. പിന്നീട് വെറും 129 പന്തിൽ 24 ഫോറുകളുടെയും എട്ട് സിക്‌സുകളുടെയും സഹായത്തോടെ 200 റൺസ് തികച്ച അദ്ദേഹം നോർത്താംപ്ടൺഷയറിനെ 415/8 എന്ന സ്‌കോറിലെത്തിച്ചു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'