ആ താരത്തിനായി ടീമുകൾ ലേലത്തിൽ കടിപിടി കൂടും, അവന്റെ പേര് ലിസ്റ്റിൽ വന്നാൽ നടക്കാൻ പോകുന്നത് ചരിത്രം; ലീഗിലെ ഏറ്റവും മികച്ച താരത്തെക്കുറിച്ച് സുനിൽ ഗാവസ്‌കർ

ഇന്നലെ ജയ്പൂരിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് രാജസ്ഥാൻ്റെ വിജയക്കുതിപ്പ് തകർത്തത്. റാഷിദ് ഖാൻ ബാറ്റിംഗിലും ബോളിങ്ങിലും തിളങ്ങി ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് റാഷിദ് ഖാന്റെ മികവാണ്. ഇതിഹാസ താരം സുനിൽ ഗവാസ്‌കർ താരത്തെ പ്രശംസിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരിക്കുകയാണ്.

ക്രിക്കറ്റ് ലൈവിൽ സ്റ്റാർ സ്‌പോർട്‌സിനോട് പ്രത്യേകമായി സംസാരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ ഇന്നലെ രാത്രി റാഷിദ് ഖാൻ്റെ പ്രകടനത്തെ അഭിനന്ദിച്ചു, “അതെ, അവൻ സാധാരണ ചെയ്യുന്നത് പോലെ ഇന്നലെ ധാരാളം വിക്കറ്റ് വീഴ്ത്തിയില്ല, പക്ഷേ ബാറ്റിംഗിൽ തിളങ്ങി. ഇതാണ്. ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസികൾക്ക് അവൻ ഇത്രയധികം ആവശ്യമുള്ള ഒരു കളിക്കാരനാണ് കാരണം, അവർക്ക് അവനെ വേണം, കാരണം അവർക്ക് അവൻ്റെ പ്രതിബദ്ധത, ബാറ്റിംഗ്, ബൗളിംഗും ഫീൽഡിംഗും എല്ലാം ആവശ്യമാണ്. അവൻ ഫീൽഡിംഗ് ചെയ്യുമ്പോൾ ടീമിനായി തന്റെ ജീവൻ പോലും നൽകും.”

“റാഷിദ് ഖാൻ എപ്പോഴും 100 % നൽകുന്നു. ഈ ഐപിഎല്ലിൽ കളിക്കാത്ത മറ്റൊരു ക്രിക്കറ്റ് കളിക്കാരനുണ്ട്, അത് ബെൻ സ്റ്റോക്‌സാണ്. ബെൻ സ്റ്റോക്‌സ് ബാറ്റിങ്ങും ബൗളിംഗും ഫീൽഡിംഗും നോക്കിയാൽ അവിടെ ആയാലും 100 % തന്നെ നൽകുന്നുണ്ട്” ഇതിഹാസം പറഞ്ഞു.

എന്തായാലും ഈ സീസണിൽ ഹർദിക്കിനെ പോലെ ഒരു താരം പോയ ഒഴിവിൽ റാഷിദ് ഖാൻ എന്ന നടത്തുന്ന പ്രകടനം ഗുജറാത്ത് ഏറെ ശ്രദ്ധയോടെ നോക്കി കാണും.

Latest Stories

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം

ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ ഇനി ടീമില്‍ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര

ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി

ധോണിയോടും രോഹിത്തിനോടും അല്ല, ആ ഇന്ത്യൻ താരത്തോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്; അവൻ ഇല്ലെങ്കിൽ താൻ ഈ ലെവൽ എത്തില്ലെന്ന് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്സഭ തിരഞ്ഞടുപ്പിനായി ഒഴുകിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പണത്തിന്റെയും കണക്കുകൾ പുറത്ത്; ഇതുവരെ പിടിച്ചെടുത്തത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ

പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പണമില്ല; അടിയന്തരമായി 9000 കോടി കടമെടുക്കാന്‍ അനുമതിക്കണമെന്ന് കേരളം; നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; വീണ്ടും പ്രതിസന്ധി

ഏതൊരു മോട്ടിവേഷന്‍ മൂവിക്കോ ത്രില്ലെര്‍ സിനിമക്കോ അനുയോജ്യമായ തിരക്കഥ പോലെ, ഈ കഥ ഒരു നായകന്‍റെ അല്ല ഒരുപിടി നായകന്‍മാരുടെ കഥയാണ്

IPL 2024: ആ താരം പുറത്തായപ്പോഴാണ് ശ്വാസം നേരെവീണത്; ആര്‍സിബി ജയം ഉറപ്പിച്ച നിമിഷം പറഞ്ഞ് ഡുപ്ലസിസ്

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം; സസ്‍പെൻഷൻ നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ