പരിശീലനത്തിനിടെ പന്ത് മുഖത്ത് പതിച്ചു, ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് പരിക്ക്

കുന്നോളം പ്രതീക്ഷകളുമായി ഏകദിന ലോക കപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് തുടക്കത്തിലെ തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിശീലനത്തിനിടെ പരിക്കേറ്റു. നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു.

ചുണ്ടിനും താടിയെല്ലിനും ഇടയിലായാണ് പന്ത് തട്ടിയത്. ഉടന്‍ തന്നെ ടീം ഫിസിയോ പാട്രിക് ഫറാട്ട് ധവാന് അടുത്തെത്തി പരിശോധിച്ചു. പരിശീലനം അവസാനിപ്പിച്ച് ധവാന്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. ധവാന്റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടുന്നുണ്ട്. മത്സരത്തില്‍ ധവാന്‍ കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ലോക കപ്പിന് മുമ്പ് രണ്ട് സന്നാഹമത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. മെയ് 30നാണ് ലോക കപ്പ് ആരംഭിക്കുന്നത്. ജൂണ്‍ നാലിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.

Latest Stories

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ