ഇന്ത്യ ഒരേസമയം രണ്ടല്ല, മൂന്ന് ടീമിനെ വരെ ഇറക്കും; പുകഴ്ത്തിയടിച്ച് കമ്രാന്‍ അക്മല്‍

ഒരേസമയം മൂന്ന് ടീമിനെ വരെ ഇറക്കി കളിപ്പിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്ക് ഇപ്പോള്‍ ഉണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. ഇന്ത്യയുടെ ക്രിക്കറ്റ് സംസ്‌കാരം ഏറെ ശക്തമാണെന്നും കളിക്കാരെ വളര്‍ത്തിയെടുക്കുന്നതില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും കമ്രാന്‍ അക്മല്‍ പ്രശംസിച്ചു.

‘ഒരേസമയം രണ്ട് രാജ്യങ്ങള്‍ക്കെതിരെ ഇന്ത്യ കളിക്കാന്‍ പോകുന്നു. ഇംഗ്ലണ്ടിനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും. ഒരേ സമയം മൂന്ന് അന്താരാഷ്ട്ര ടീമുകളെ കളിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ അവരുടെ ക്രിക്കറ്റ് സംസ്‌കാരം ശക്തമാണ്. കാരണം, അവര്‍ താഴെത്തട്ടില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല.’

‘ഏഴ് എട്ട് വര്‍ഷമായി രാഹുല്‍ ദ്രാവിഡ് ബി.സി.സി.ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിനായി നിരവധി കളിക്കാരെ താഴെത്തട്ടില്‍ നിന്ന് ദ്രാവിഡ് തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ രവി ശാസ്ത്രി അവരെ പ്രധാന പരിശീലകനായി നയിക്കുന്നു.’

‘ക്യാപ്റ്റനെന്ന നിലയില്‍ ആദ്യം എം.എസ് ധോണിയും ഇപ്പോള്‍ വിരാട് കോഹ്ലിയും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഇതിനിടയില്‍ കോഹ്ലി വിശ്രമിക്കുമ്പോള്‍ രോഹിത് ശര്‍മ ആ ചുമതലയേറ്റെടുക്കുന്നു. അവര്‍ക്ക് ഉള്ള ക്യാപ്റ്റന്‍സി ഓപ്ഷനുകള്‍ നോക്കൂ. രോഹിത്തിനും പരിക്കേറ്റാല്‍ അവര്‍ക്ക് കെ.എല്‍ രാഹുല്‍ ഉണ്ട്. വലിയ കളിക്കാര്‍ ലഭ്യമല്ലെങ്കിലും അവരെ അതൊന്നും ബാധിക്കില്ല. ലങ്കന്‍ പര്യടനത്തിന് ഇന്ത്യ തങ്ങളുടെ മൂന്നാം നിര ടീമിനെ അയച്ചാലും വിജയിക്കും’ കമ്രാന്‍ അക്മല്‍ പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍