ചൈനീസ് കമ്പനിയെ കെട്ടുകെട്ടിച്ചു; ഐ.പി.എല്‍  ഇന്ത്യന്‍ വമ്പന്മാര്‍ തിരിച്ചുപിടിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ നിന്നും ചൈനീസ് കമ്പനിയെ കെട്ടുകെട്ടിച്ചു ഇന്ത്യന്‍ വമ്പന്മാര്‍ സ്‌പോണ്‍സര്‍ഷിപ്പ് തിരിച്ചുപിടിച്ചു. ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചൈനീസ് മൊബൈല്‍ കമ്പനി വിവോ മാറി പകരം ടാറ്റാ ഗ്രൂപ്പ് വരും. ഈ വര്‍ഷം മുതല്‍ ഇന്ത്യന്‍ ബിസിനസ് വമ്പന്മാരായിരിക്കും സ്‌പോണ്‍സര്‍മാര്‍.

ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും ഇക്കാര്യം സ്ഥിരീകരിച്ചു. 2018 മുതല്‍ 2022 വരെയുള്ള സ്‌പോണ്‍സര്‍ഷിപ്പ് 2200 കോടിയ്ക്കായിരുന്നു വിവോ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയത്. എന്നാല്‍ 2020 ല്‍ ഗല്‍വാന്‍ താഴ്‌വാരത്ത് ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ ഒരു വര്‍ഷത്തേക്ക് ചൈനീസ് കമ്പനി ഇടവേളയെടുക്കുകയും ഡ്രീം ഇലവണ്‍ പകരം എ്ത്തുകയുമായിരുന്നു.

2021 ല്‍ വിവോ ഐപിഎല്ലിലേക്ക് തിരിച്ചുവരുമെന്ന് ഊഹാപോഹം ഉയര്‍ന്നിരുന്നെങ്കിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ബിസിസിഐ അവകാശത്തിനായി പുതിയ സ്‌പോണ്‍സറെ തെരയുകയും ഒടുവില്‍ ബിസിസിഐ പുതിയ തീരുമാനം അംഗീകരിച്ചിരിക്കുകയുമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ