T20 WORLD CUP: നോ ലുക്ക് ഷോട്ടിന് ശ്രമിച്ചു, അവസാനം നോ ലുക്ക് ഔട്ട് ആയി മടങ്ങി; സായീം അയൂബിന് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ പാകിസ്താന് വിജയ തുടക്കം. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിൽ നെതർലാൻഡ്സിനെതിരെ 3 വിക്കറ്റുകൾക്കാണ് പാകിസ്ഥാൻ വിജയിച്ചത്. ടോസ് നഷ്ടപെട്ട ബാറ്റിംഗിന് ഇറങ്ങിയ നെതർലാൻഡ്സ് 19.5 ഓവറിൽ 147 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ അവസാന മൂന്നു പന്തുകൾ ബാക്കി നിൽക്കേ പാകിസ്ഥാൻ വിജയ സ്കോർ മറികടന്നു.

ബാറ്റിംഗിൽ പാകിസ്ഥാൻ താരം സായീം അയൂബിനെതിരെ വൻ ട്രോൾ മഴയാണ് ലഭിക്കുന്നത്. താരം പുറത്തായത് സാധാരണ പുറത്താകലിലൂടെയല്ല. ആര്യൻ ദത്തിനെതിരെ അടിച്ച പന്ത് സിക്സ് പോകും എന്ന വിശ്വാസത്തിൽ നോ ലുക്ക് ഷോട്ട് കളിച്ച പോലെ നിന്ന അയൂബിനു തെറ്റ് പറ്റി. അതൊരു നോ ലുക്ക് ഔട്ട് ആയി മാറിയിരുന്നു. നെതെർലാൻഡ്‌സ് താരം റോളോഫ് വാൻ ഡെർ മെർവെയ്ക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.

100 ശതമാനം ആറ്റിറ്റിയൂഡ് കാണിക്കുന്ന താരം അതിന്റെ 10 ശതമാനം പോലും പ്രകടനത്തിൽ കാണിക്കുന്നില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ആദ്യ മത്സരം കഷ്ടിച്ച് വിജയിച്ച പാകിസ്ഥാൻ, നിലവിലെ ടീമിന്റെ പ്രകടനത്തിൽ സെമി ഫൈനലിലേക്ക് എത്താനുള്ള സാധ്യത കുറവാണെന്നാണ് പല മുൻ ക്രിക്കറ്റ് താരങ്ങളുടെയും വിലയിരുത്തൽ.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്