ടി20 ലോക കപ്പ്: ചീഫ് സെലക്ടറോട് ശക്തമായ ഒരു അഭ്യര്‍ത്ഥനയുമായി ശ്രീകാന്ത്

ടി20 ലോക കപ്പ് അടുത്തിരിക്കെ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മയോട് ശക്തമായ ഒരു അഭ്യര്‍ത്ഥനയുമായി മുന്‍ ചീഫ് സെലക്ടര്‍ കെ. ശ്രീകാന്ത്. ഇന്ത്യ ടി20 ലോക കപ്പ് ടീമിലേക്ക് അര്‍ഷ്ദീപ് സിംഗിനെ തിരഞ്ഞെടുക്കണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ ഖേദിക്കേണ്ടി വരുമെന്നുമാണ് ശ്രീകാന്ത് പറഞ്ഞിരിക്കുന്നത്.

‘ടി20യിലെ ഭാവി ലോക ഒന്നാം നമ്പര്‍ താരം അവന്‍ ആയിരിക്കും. അവന്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അര്‍ഷ്ദീപ് സിംഗ്! ഇത് നോട്ട് ചെയ്യൂ. അവന്‍ ടി20 ലോക കപ്പ് ടീമിലുണ്ടാകണം. ചേദൂ, ദയവായി അവന്റെ പേരും ഉള്‍പ്പെടുത്തു’ ശ്രീകാന്ത് പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ 23-കാരന്‍ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടാം ടി20യില്‍ ആതിഥേയര്‍ക്കെതിരായ അവസാന ഓവറിലും അദ്ദേഹം നന്നായി ബോള്‍ ചെയ്തു. ഇടങ്കയ്യന്‍ പേസര്‍ ഡെത്ത് ഓവറുകളില്‍ മാത്രമല്ല, പവര്‍ പ്ലേയിലെ ലൈനിലും ലെങ്തിലും മികച്ചതാണ്.

വിന്‍ഡീസിനെതിരായ മൂന്ന് ടി20 മത്സരങ്ങളില്‍ നിന്ന് ഓവറിന് 6.92 റണ്‍സ് എന്ന ഇക്കോണമി നിരക്കില്‍ അര്‍ഷ്ദീപ് നാല് വിക്കറ്റ് വീഴ്ത്തി. താരം ആകെ എറിഞ്ഞ് 11.3 ഓവര്‍ 33 ഡോട്ട് ബോളുകള്‍ ഉണ്ട് എന്നതാണ് ശ്രദ്ധേയം.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു