നാല് മാസങ്ങള്‍ക്ക് അപ്പുറം ടി20 ലോക കപ്പ്; ഇന്ത്യയ്ക്ക് വേണ്ടി ഈ ടീം ഇറങ്ങിയാലോ?

ഷെമിന്‍ അബ്ദുള്‍മജീദ്

നാല് മാസങ്ങള്‍ക്കപ്പുറം വീണ്ടുമൊരു ടി20 ലോക കപ്പ് ഓസ്‌ട്രേലിയയില്‍ അരങ്ങേറുകയാണ്. ടീമുകള്‍ തങ്ങളുടെ അവസാന വട്ട മിനുക്കുപണികളില്‍ മുഴുകിയിരിക്കുന്നു. ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയോടെ ഇന്ത്യയുടെ ഏകദേശ ലോകകപ്പ് ഇലവനും തീരുമാനമാകും. ഈ ലോക കപ്പിന് ഇങ്ങനൊരു ഇലവന്‍ ഇറങ്ങിയാലോ?

രോഹിത് ശര്‍മ്മ – ക്യാപ്റ്റന്‍ , IPL ഫോം ഔട്ട് ആയിരുന്നെങ്കിലും ബിഗ് മാച്ച് പ്ലേയര്‍

കെഎല്‍ രാഹുല്‍ -ഇന്ത്യന്‍ ബാറ്റിങ്ങിന്റെ പുതിയ ജനറേഷനിലെ ലീഡര്‍ .

വിരാട് കോഹ്ലി – കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്നു. ട്രൂ ബൗണ്‍സ് & പേസ് ലഭിക്കുന്ന ഓസ്‌ട്രേലിയന്‍ കണ്ടീഷനില്‍ കോഹ്ലി തിളങ്ങും എന്ന് വിശ്വസിക്കുന്നു.
സൂര്യകുമാര്‍ യാദവ് – മധ്യനിരയിലെ എന്‍ഫോഴ്‌സര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ – പരിക്കിന് ശേഷം തന്റെ പഴയ ഫോം വീണ്ടെടുത്തിരിക്കുന്നു. പാണ്ഡ്യയുടെ ഫിനിഷിങ് എബിലിറ്റി ഇന്ത്യക്ക് മുതല്‍ കൂട്ടാവും. കൂടാതെ 4 ഓവര്‍ കൂടി ലഭിക്കും.

ദിനേശ് കാര്‍ത്തിക് – ഇന്ത്യന്‍ 360. അവസാന ഓവറുകളിലെ എന്‍ഫോഴ്‌സര്‍ . പേസ് ബോള്‍ ഹിറ്റിങ് സ്‌പെഷ്യലിസ്റ്റ്

രവി അശ്വിന്‍ – ഓസ്‌ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ തന്റെ ബൗളിംഗിലെ വൈവിധ്യം കൊണ്ട് റണ്‍ നിരക്ക് കുറക്കാനും വിക്കറ്റെടുക്കാനും അശ്വിന്റെ ക്രിക്കറ്റ് ജീനിയസ് ഇന്ത്യക്ക് അത്യാവശ്യമാണ്. ബാറ്റിങ്ങിലും വേണ്ടി വന്നാല്‍ നല്ലൊരു ഇന്നിങ്‌സ് കളിക്കാനും കഴിയും.

ഹര്‍ഷല്‍ പട്ടേല്‍ – മധ്യനിരയിലും ഡെത്ത് ഓവറുകളിലും റണ്‍ നിരക്ക് തടയാനും വിക്കറ്റെടുക്കാനും മിടുക്കന്‍. അത്യാവശ്യം ബാറ്റിങ്ങും .

ഭുവനേശ്വര്‍ കുമാര്‍ – ഓപ്പണിങ് ബൗളര്‍, ഡെത്ത് ബൗളര്‍ . റണ്‍ കൊടുക്കാന്‍ പിശുക്കന്‍. അത്യാവശ്യം ബാറ്റിങ്ങും .

ജസ്പ്രീത് ബുംറ – ലോകത്തിലെ മികച്ച പേസര്‍മാരില്‍ ഒരാള്‍ . ബുംറയുടെ ഫോം ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകം.

യുസ്വേന്ദ്ര ചാഹല്‍ – ഒരുപാട് നാളത്തെ ഫോം ഔട്ടിന് ശേഷം മികച്ച തിരിച്ചു വരവ്. ഓസ്‌ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ അശ്വിനൊപ്പം മധ്യനിരയില്‍ ചാഹലിന്റെ സാന്നിദ്ധ്യം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്