ടി20 ലോകകപ്പ് 2024: ഇന്ത്യയുടെ പേസ് നിരയെ തിരഞ്ഞെടുത്ത് സഹീര്‍ ഖാന്‍, സര്‍പ്രൈസ്

ടി20 ലോകകപ്പിന് മാസങ്ങല്‍ മാത്രം ശേഷിക്കെ ടൂര്‍ണമെന്റിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ടീമുകള്‍. ഇന്ത്യയും മികച്ച ടീമിനെ ഇറക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇപ്പോഴിതാ ടി20 ലോകകപ്പിന് ഉണ്ടാകേണ്ട ഇന്ത്യയുടെ പേസ് നിരയെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരം സഹീര്‍ ഖാന്‍.

ജസ്പ്രീത് ബുംറക്കും മുഹമ്മദ് സിറാജിനും സീറ്റുറപ്പാണ്. അതിന് ശേഷം അര്‍ഷ്ദീപ് സിംഗിനാണ് അവസരം നല്‍കേണ്ടത്. കാരണം ഇടം കൈയന്‍ ബാറ്റ്സ്മാനെന്ന മുന്‍തൂക്കം അവന് നല്‍കണം. നന്നായി യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ളവനാണ് അര്‍ഷ്ദീപ്. ഇത് ഇന്ത്യക്ക് ഗുണം ചെയ്യും.

നാലാമനായി മുഹമ്മദ് ഷമിയെ പരിഗണിക്കണമെന്നാണ് ഞാന്‍ പറയുന്നത്. അവന്‍ ലഭ്യമാണോയെന്നതാണ് പ്രശ്നം. ലോകകപ്പിലെ എക്സ് ഫാക്ടര്‍ താരമാണവന്‍. ഈ നാല് പേസര്‍മാരുമായി ഇന്ത്യ മുന്നോട്ട് പോകണം- സഹീര്‍ പറഞ്ഞു.

മുഹമ്മദ് ഷമിയെ ടി20യിലേക്ക് തിരിച്ചുവിളിക്കാന്‍ സാധ്യത കുറവാണ്. എന്നിരുന്നാലും ഐപിഎല്‍ പ്രകടനം വിലയിരുത്തി സെലക്ടര്‍മാര്‍ മാറി ചിന്തിക്കാനും സാധ്യതയുണ്ട്. അവസാന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയ ഷമി വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ് ഷമിയുള്ളത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'