ടി20 ലോകകപ്പ് 2024: ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് വഴി ഉപദേശിച്ച് വിന്‍ഡീസ് ഇതിഹാസം

ടി20 ലോകകപ്പില്‍ ജൂണ്‍ 9ന് നടക്കാനിരിക്കുന്ന ചിരവൈരികളുടെ പോരാട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് ഉപായം ഉപദേശിച്ച് വെസ്റ്റ് ഇന്‍ഡീസ് മുന്‍ മേപസര്‍ ഇയാന്‍ ബിഷപ്. ബാബര്‍ ആസമും മുഹമ്മദ് റിസ്വാനും ഓപ്പണര്‍മാരായി ഇറങ്ങണമെന്നാണ് ബിഷപ് പറയുന്നത്.

പാകിസ്ഥാന്റെ അനുഭവസമ്പന്നരായ താരങ്ങളാണ് ബാബര്‍ ആസമും മുഹമ്മദ് റിസ്വാനും. അവരെ ഓപ്പണിംഗിലേക്ക് പിന്തുണക്കണം. എന്നാല്‍ ഇവരുടെ ശൈലി മാറ്റേണ്ടതായുണ്ട്.

ടി20 ലോകകപ്പിലെ പിച്ച് അല്‍പ്പം പ്രയാസമുള്ളതാണ്. അതുകൊണ്ടുതന്നെ ഇവര്‍ ഓപ്പണര്‍മാരാവുകയും ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തുകയും ആക്രമണോത്സകത കൊണ്ടുവരേണ്ടതുമാണ്- ബിഷപ് പറഞ്ഞു.

ഇന്ത്യക്കെതിരേ മികച്ച റെക്കോഡാണുള്ള താരങ്ങളാണ് ബാബറും റിസ്വാനും. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ 10 വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ അന്ന് കരുത്തായത് ബാബറിന്റേയും റിസ്വാന്റേയും അപരാജിത കുതിപ്പായിരുന്നു. എന്നിരുന്നാലും അവസാന ടി20 മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പാകിസ്ഥാനെ തോല്‍പ്പിച്ച അത്മവിശ്വാസത്തിലാണ് ഇന്ത്യ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ