ടി20 ലോകകപ്പ് 2024: 'പന്ത് ചുരണ്ടി', കണ്ടെന്ന് അമേരിക്കന്‍ താരം; തോല്‍വിയ്ക്ക് പിന്നാലെ പാക് താരം പ്രതിക്കൂട്ടില്‍!

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ചരിത്ര വിജയത്തിന് പിന്നാലെ പാക് പേസര്‍ ഹാരിസ് റൗഫ് പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ഉയര്‍ത്തി അമേരിക്കന്‍ ബോളര്‍ റസ്റ്റി തെറോണ്‍. പന്തില്‍ റിവേഴ്സ് സ്വിംഗ് ലഭിക്കാന്‍ ഹാരിസ് റൗഫ് കൈനഖം ഉപയോഗിച്ച് പന്തിന്റെ മുകള്‍ ഭാഗം ചുരണ്ടിയെന്നാണ് അമേരിക്കന്‍ റസ്റ്റി തെറോണ്‍ ആരോപിക്കുന്നത്.

എക്സിലൂടെയാണ് റസ്റ്റി തെറോണ്‍ ഇക്കാര്യം പങ്കുവെച്ചത്. ഐസിസിയെ ടാസ് ചെയ്താണ് താരത്തിന്റെ പോസ്റ്റ്. ഈ കൃത്രിമം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും താരം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് തെളിയിക്കുന്ന വീഡിയോ ഒന്നും പുറത്തുവന്നിട്ടില്ല.

ഹാരിസ് റൗഫ് പന്തില്‍ കൃത്രിമം കാണിച്ചതിന് തെളിവില്ലെങ്കിലും, ടീം യുഎസ്എ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പരാതിയൊന്നും നല്‍കിയിട്ടില്ലെങ്കിലും, റസ്റ്റി തെറോണിന്റെ ഈ ആരോപണം ടി20 ലോകകപ്പില്‍ വിവാദ തീ ആളിക്കത്തിച്ചേക്കുമെന്ന് തോന്നുന്നു.

ആവേശകരമായ മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസ്എയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 7 വിക്കറ്റിന് 159 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അമേരിക്കയും 159 റണ്‍സെടുത്തു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കെത്തി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റണ്‍സെടുത്തപ്പോള്‍ മറുപടിയായ് പാകിസ്ഥാന് 13 റണ്‍സാണ് നേടാനായത്. ഇതോടെ അമേരിക്ക അഞ്ച് റണ്‍സിന്റെ അട്ടിമറി വിജയം നേടി.

Latest Stories

ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ

‘മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ല’; കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയിൽ വിമർശിച്ച് ഹൈക്കോടതി

വീണ്ടും സ്ലീവ്‌ലെസ് ധരിക്കാൻ നാല് വർഷത്തിലധികം എടുത്തു; സന്തോഷം പങ്കുവച്ച് മേഘന രാജ്

INDIAN CRICKET: ഇന്ത്യന്‍ ടീമിനെ രക്ഷിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയൂ, വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണം, സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍..., ആവശ്യവുമായി മുന്‍താരം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വൈകിട്ട് 5ന് സൈറണ്‍ മുഴങ്ങും