ടി20 ലോകകപ്പ് 2024: സഞ്ജു നാലാം നമ്പറിലേക്ക്, ജാഫറുടെ പിന്തുണ ദുബെയ്ക്ക്

ബോളര്‍മാരുടെ കരുത്തില്‍ ഇന്ത്യ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8ലേക്ക് മുന്നേറിയിരിക്കുകയാണ്. എന്നിരുന്നാലും ബാറ്റര്‍മാരുടെ പ്രകടനം അത്ര ഗംഭീരമായി വന്നിട്ടില്ല. നിലവിലെ താരങ്ങളില്‍ ചിലരുടെ ഫോം പ്രശ്നമാണ്. സ്ഥിരതയോടെ കളിക്കാന്‍ പലര്‍ക്കും സാധിക്കുന്നുമില്ല. ഇപ്പോഴിതാ സൂപ്പര്‍ 8ലേക്കെത്തുമ്പോള്‍ ഇന്ത്യക്ക് ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസിം ജാഫര്‍.

സഞ്ജു സാംസണ്‍ നാലാം നമ്പറിലേക്ക് വരാന്‍ സാധ്യതകളുണ്ട്. എന്നാല്‍ ശിവം ദുബെക്ക് തുടര്‍ അവസരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നുണ്ടാവും. സഞ്ജു സാംസണും യശ്വസി ജയ്സ്വാളും കളിച്ചാല്‍ എങ്ങനെ മാറ്റം വരുത്തണമെന്ന് ടീം മാനേജ്മെന്റ് ആലോചിച്ച് തീരുമാനിക്കേണ്ടതാണ്.

വ്യക്തിപരമായി ദുബെയെയാണ് ഞാന്‍ പിന്തുണക്കുന്നത്. കാരണം വെസ്റ്റ് ഇന്‍ഡീസിലേക്കെത്തുമ്പോള്‍ സ്പിന്‍ പിച്ചാവും. സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച പ്രകടനം നടത്താന്‍ ദുബെക്ക് കഴിവുണ്ട്.

പവര്‍പ്ലേയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കണം. ഇത്തരം പിച്ചുകളില്‍ ഒരേ ബാറ്റിംഗ് ശൈലി തുടര്‍ന്നാല്‍ ബൗളര്‍ക്ക് നിങ്ങളുടെ ദൗര്‍ബല്യം എന്താണെന്ന് മനസിലാകും. ഋഷഭ് പന്ത് കളിക്കുന്നത് എങ്ങനെയാണെന്ന് നോക്കുക. ബുദ്ധിപരമായി ഷോട്ടുകള്‍ കളിക്കുകയാണ് വേണ്ടത്- ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും