ടി20 ലോകകപ്പ് 2024: രോഹിത്തും ടീമിലുണ്ടാകും, സൂചന നല്‍കി താരം

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നിവരുടെ കരിയര്‍ അവസാനിച്ചെന്നുള്ള റിപ്പോര്‍ട്ടുകളില്‍ വിഷമിച്ചിരിക്കുന്ന ആകാധകര്‍ക്ക് സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പില്‍ താനും ഉണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് രോഹിത്.

യാത്ര ചെയ്ത് ഇവിടുത്തെ ഭംഗി ആസ്വദിക്കുകയെന്നത് മാത്രമല്ല. അമേരിക്കയിലേക്ക് വരാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. നിങ്ങള്‍ക്കറിയാവുന്നതുപോലെ തന്നെ ടി20 ലോകകപ്പ് ഇവിടെ വരാന്‍ പോവുകയാണ്. അതില്‍ എല്ലാവരും ആവേശത്തിലാവുമെന്ന് എനിക്കറിയാം. വളരെ പ്രതീക്ഷയോടെയാണ് ലോകകപ്പിനെ കാണുന്നത്- അമേരിക്കയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ രോഹിത് പറഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് നിലവില്‍ ഇന്ത്യ ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കം നടത്തുന്നത്. യുവതാരനിരയെയാണ് അധികം ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നതും. അങ്ങനെ വരുമ്പോള്‍ രോഹിത്തിനെ പോലുള്ള സീനിയര്‍ താരങ്ങള്‍ എങ്ങനെ ടി20 ലോകകപ്പ് കളിക്കാനെത്തുമെന്നതാണ് ഉയരുന്ന സംശയം.

നിലവില്‍ ടി20യിലെ റണ്‍വേട്ടക്കാരിലെ രണ്ടാമനാണ് രോഹിത് ശര്‍മ. 2022ലെ ന്യൂസീലന്‍ഡ് പരമ്പരയിലൂടെയാണ് രോഹിത് ടി20 ഫോര്‍മാറ്റില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറിയത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം