ടി20 ലോകകപ്പ് 2024: ഐപിഎലില്‍നിന്ന് പുറത്തുവരാതെ മാക്‌സ്‌വെല്‍, ജയിച്ചു കയറി ഓസീസ്

ടി20 ലോകകപ്പില്‍ ഒമാനെതിരെ ഓസ്‌ട്രേലിയ്യക്ക് വിജയം. വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ഡോസില്‍ നടന്ന കളിയില്‍ 39 റണ്‍സിന്റെ വിജയമാണ് കംഗരുപ്പട സ്വന്തമാക്കിയത്. 165 റണ്‍സിന്റെ വിജയക്ഷ്യം മുന്നില്‍ക്കണ്ടിറങ്ങിയ ഓമാന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

അയാന്‍ ഖാനും (36) മെഹ്റന്‍ ഖാനുമാണ് (27) ഒമാന്റെ പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ അക്വിബ് ഇല്ല്യാസാണ് (18) രണ്ടക്കത്തിലെത്തിയ മറ്റൊരാള്‍. ഓസീസിനായി മാര്‍ക്കസ് സ്റ്റോയ്നിസ് മൂന്നു വിക്കറ്റ് വീഴ്ത്തി. മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനു ഇറങ്ങിയ ഓസീസ് അഞ്ചു വിക്കറ്റിനാണ് 164 റണ്‍സെന്ന സ്‌കോറുയര്‍ത്തിയത്. സ്റ്റോയ്നിസിന്റെയും (67*) ഡേവിഡ് വാര്‍ണറുടെയും (56) അര്‍്ദ്ധ സെഞ്ച്വറി പ്രകടനമാണ് ഓസീസിന് കരുത്തായത്. മറ്റാരും ഓസീസ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയില്ല.

ട്രാവിസ് ഹെഡ് (12), നായകന്‍ മിച്ചെല്‍ മാര്‍ഷ് (14), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0), ടിം ഡേവിഡ് (9*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ബാറ്റിങ് പ്രകടനം. ഐപിഎലിലെ ദയനീയ ഫോം ടി20 ലോകകപ്പിലും മാക്‌സ്‌വെല്‍ തുടരുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ