ടി20 ലോകകപ്പ് 2024: മുന്നില്‍നിന്ന് നയിച്ച് നായകന്‍, ഐറിഷ് പരീക്ഷ പാട്ടുംപാടി ജയിച്ച് ടീം ഇന്ത്യ

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. മത്സരത്തില്‍ അയര്‍ലന്‍ഡ് മുന്നോട്ടുവെച്ച 97 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ബോളില്‍ മൂന്ന് സിക്‌സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ റണ്‍സെടുത്ത രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങി വിരാട് കോഹ് ലി നിരാശപ്പെടുത്തി. അഞ്ച് ബോളില്‍ ഒരു റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. സൂര്യകുമാറിനും നാല് ബോളില്‍ രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. റിഷഭ് പന്ത് 26 ബോളില്‍ 36 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിനായി ബാറ്റര്‍മാര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല. ജോഷ്വാ ലിറ്റിലാണ് ഐറിഷ് പടയുടെ ടോപ് സ്‌കോറര്‍. താരം 13 ബോളില്‍ 14 റണ്‍സെടുത്തു. ലോര്‍ക്കന്‍ ടുക്കര്‍ 10, കുര്‍ട്ടിസ് കാംഫര്‍ 12, ഗാരത് ഡെലാനി എന്നിവരാണ് ഐറിഷ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.

ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ് രണ്ടും സിറാജ്, ബുംറ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ