ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

2024ലെ ഐസിസി ടി20 ലോകകപ്പിന്റെ ആതിഥേയ രാജ്യമാണ് വെസ്റ്റ് ഇന്‍ഡീസ്. ഒപ്പം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും ചില മത്സരങ്ങള്‍ക്ക് വേദിയാകും. വിന്‍ഡീസ് രണ്ട് തവണ ട്രോഫി നേടിയെങ്കിലും കഴിഞ്ഞ കുറച്ച് സീസണുകളില്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. എന്നിരുന്നാലും, സ്വന്തം നാട്ടില്‍ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഇത്തവണ സ്ഥിതി മാറിയേക്കാം.

അതേസമയം, വിരമിക്കലിന് ശേഷം ടീമിനായി കളിക്കാന്‍ സുനില്‍ നരെയ്ന്‍ വിസമ്മതിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ ബാറ്റും ബോളുമായി മികച്ച സമ്പര്‍ക്കത്തിലാണ് ഈ ഓള്‍റൗണ്ടര്‍. 1 സെഞ്ചുറിയും 3 അര്‍ധസെഞ്ചുറികളും സഹിതം 400-ലധികം റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഒപ്പം 14 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

അതിനിടെ, മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ഒരു സുപ്രധാന നിര്‍ദ്ദേശം നല്‍കി. ഗൗതം ഗംഭീറിനെ വിന്‍ഡീസ് ഉപദേശകരായി നിയമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസ് ഗൗതം ഗംഭീറിനെ അവരുടെ മെന്ററായി കൊണ്ടുവരണം. സുനില്‍ നരെയ്നെ വിരമിക്കലില്‍നിന്ന് പുറത്തു കൊണ്ടുവരാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയൂ. ഈ സീസണില്‍ നരെയ്ന്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ സഹായിക്കാന്‍ അദ്ദേഹത്തിന് കഴിയും- വരുണ്‍ പറഞ്ഞു.

ലോകകപ്പില്‍ വിന്‍ഡീസിനെ നയിക്കാനിരിക്കുന്ന റോവ്മാന്‍ പവല്‍ ടീമില്‍ കളിക്കാനുള്ള  സാധ്യതകളെക്കുറിച്ച് നരെയ്നുമായി സംസാരിച്ചിരുന്നു. എന്നിരുന്നാലും, ഈ ഓഫര്‍ അദ്ദേഹം നിരസിച്ചു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും